Black Fungus: വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫം​ഗസ് സ്ഥിരീകരിച്ചു; രോ​ഗം സ്ഥിരീകരിച്ചത് ബം​ഗളൂരുവിൽ നിന്ന് എത്തിയ ആൾക്ക്

ബം​ഗളൂരുവിൽ നിന്ന് രോ​ഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 23, 2021, 01:34 PM IST
  • ബം​ഗളൂരുവിൽ ജോലി ചെയ്യുന്ന 39കാരനായ ഇയാൾക്ക് ബം​ഗളൂരുവിൽ വച്ച് തന്നെ രോ​ഗബാധ സ്ഥിരീകരിച്ചു
  • പിന്നീട് നാട്ടിലേക്ക് എത്തിക്കുകയായിരുന്നു
  • വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
  • കൊവിഡ് നെ​ഗറ്റീവ് ആയ രോ​ഗിയുടെ നിലവിലെ ആരോ​ഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്
Black Fungus: വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫം​ഗസ് സ്ഥിരീകരിച്ചു; രോ​ഗം സ്ഥിരീകരിച്ചത് ബം​ഗളൂരുവിൽ നിന്ന് എത്തിയ ആൾക്ക്

വയനാട്: വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫം​ഗസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ബം​ഗളൂരുവിൽ നിന്ന് എത്തിയ ആൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ബം​ഗളൂരുവിൽ ജോലി ചെയ്യുന്ന 39കാരനായ ഇയാൾക്ക് ബം​ഗളൂരുവിൽ വച്ച് തന്നെ രോ​ഗബാധ സ്ഥിരീകരിച്ചു. പിന്നീട് നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പരിശോധനക്ക് വിധേയനാക്കി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊവിഡ് നെ​ഗറ്റീവ് ആയ രോ​ഗിയുടെ നിലവിലെ ആരോ​ഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ബം​ഗളൂരുവിൽ നിന്ന് രോ​ഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

ALSO READ: ബ്ലാക്ക് ഫം​ഗസ് ബാധ; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യവകുപ്പ്, ജാ​ഗ്രത നിർദേശം

ബ്ലാക്ക് ഫം​ഗസ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ പതിനൊന്നായി. രാജ്യത്ത് ആകെ 8848 പേരിലാണ് ബ്ലാക്ക് ഫം​ഗസ് ബാധ സ്ഥിരീകരിച്ചത്. ബ്ലാക്ക് ഫം​ഗസ് ബാധിതരുടെ ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന മരുന്നായ അംഫോട്ടറിസിന്റെ ഉത്പാദനം വർധിപ്പിച്ചു.

പ്രമേഹ രോ​ഗികളിലും സ്റ്റിറോയ്ഡ് നൽകിയവരിലുമാണ് ബ്ലാക്ക് ഫം​ഗസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നു. കൊവിഡ് രോ​ഗികളിലോ കൊവിഡ് ഭേദമായവരിലോ തലവേദന, കണ്ണ് വേദന, കണ്ണിൽ തടിപ്പ്, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണം. ക​ണ്ണി​നും മൂ​ക്കി​നും ചു​റ്റും വേ​ദ​ന​യും ചു​വ​പ്പും, പ​നി, ത​ല​വേ​ദ​ന, ചു​മ, ശ്വാ​സം​മു​ട്ട​ൽ, ര​ക്തം ഛർ​ദി​ക്ക​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം ബ്ലാ​ക്ക് ഫം​ഗ​സി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. അ​നി​യ​ന്ത്രി​ത പ്ര​മേ​ഹം, കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ക​ഴി​ക്കു​ന്ന സ്റ്റി​റോ​യ്ഡു​ക​ൾ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ അ​മ​ർ​ച്ച ചെ​യ്യു​ന്നത്, ദീർഘകാലം ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത് എന്നിവയെല്ലാം ഫം​ഗസ് ബാധയ്ക്ക് കാരണമാകുന്നതായി ഐസിഎംആർ വ്യക്തമാക്കി.

ALSO READ: കേരളത്തിൽ ബ്ലാക്ക് ഫം​ഗസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ബ്ലാക്ക് ഫം​ഗസ് ബാധിച്ച് സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 20 പേർ

സ്വ​യം ചി​കി​ത്സ​യും സ്റ്റി​റോ​യ്​​ഡിന്റെ അ​മി​ത ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്ക​ണം. പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് സു​പ്ര​ധാ​നം.​ മ​ഹാ​രാ​ഷ്​​ട്ര, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്​,ഒ​ഡി​ഷ, ക​ർ​ണാ​ട​ക, ഉത്തർപ്രദേശ് എന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ബ്ലാക്ക് ഫം​ഗസ് ബാധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. വാ​യു​വി​ലു​ള്ള മ്യൂ​ക്കോ​മൈ​സെ​റ്റി​സ് എ​ന്ന ഫം​ഗ​സാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​ക്കു​ന്ന​ത്. വാ​യു, മ​ണ്ണ്, ഭ​ക്ഷ​ണം എ​ന്നി​വ​യി​ലൊ​ക്കെ ഈ ​ഫം​ഗ​സ് ഉ​ണ്ടാ​കാം. മാസ്ക് ഫലപ്രദമായി ധരിക്കണം. പരിസര ശുചിത്വം അനിവാര്യമാണെന്നും വിദ​ഗ്ധർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാ​ഗ്രത പുലർത്തണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് രോഗികളിൽ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗല്‍ ബാധയ്ക്ക് സാധ്യത കൂടുതൽ. മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News