BJP-UDF alliance: കിടങ്ങൂരിൽ യുഡിഎഫിനെ പിന്തുണച്ച് ബിജെപി; സിപിഎമ്മിന് ഭരണം നഷ്ടമായി

Kidangoor panchayath president election: ഏഴിനെതിരെ എട്ട് വോട്ടിനാണ് ഇടത് മുന്നണിയിലെ ഇ.എം ബിനുവിനെ തോമസ് മാളിയേക്കൽ തോൽപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2023, 02:20 PM IST
  • ഇടത് മുന്നണിയിലെ ഇ.എം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്.
  • 13 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു ഇടത് മുന്നണിക്ക് ഉണ്ടായിരുന്നത്.
  • മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
BJP-UDF alliance: കിടങ്ങൂരിൽ യുഡിഎഫിനെ പിന്തുണച്ച് ബിജെപി; സിപിഎമ്മിന് ഭരണം നഷ്ടമായി

കോട്ടയം: പാലാ കിടങ്ങൂരിൽ യുഡിഎഫ് ബിജെപി സഖ്യം. കിടങ്ങൂർ ഗ്രാമപശ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫും ബിജെപിയും സഹകരിച്ചത്. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു. ഇതോടെ ഇടത് മുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇടത് മുന്നണിയിലെ ഇ.എം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്. 13 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു ഇടത് മുന്നണിക്ക് ഉണ്ടായിരുന്നത്. ഇടത് മുന്നണിയിലെ ധാരണ പ്രകാരം മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനെ അഞ്ച് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുകയായിരുന്നു. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിന് സമീപമുള്ള പഞ്ചായത്താണ് കിടങ്ങൂർ.

ALSO READ: എഐ ക്യാമറകൾ കേരളത്തിൽ വരുത്തിയ മാറ്റങ്ങൾ; വിശദീകരിച്ച് പോലീസ് സർജൻ

എൽഡിഎഫ് ധാരണ അനുസരിച്ച് ആദ്യത്തെ രണ്ടര വർഷം കേരള കോൺഗ്രസ്‌ എമ്മിന് പ്രസിഡന്റ്‌ സ്ഥാനവും, അടുത്ത രണ്ടര വർഷം സിപിഐഎമ്മിനുമായിരുന്നു പ്രസിഡന്റ്‌ സ്ഥാനം. ബിജെപി അംഗങ്ങളുടെ അപ്രതീക്ഷിത അട്ടിമറി നീക്കത്തിലൂടെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടുകയായിരുന്നു. നിലവിൽ കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗവും, ബിജെപിയും രഹസ്യ ധാരണ പ്രകാരം ഒന്നിച്ച് നിലവിലെ ഭരണ സമിതിയെ അട്ടിമറിച്ചു എന്നാണ് എൽഡിഎഫ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News