ബിജു പ്രഭാകറിന്റെ നെതർലാൻഡ് യാത്ര ഗതാ​ഗത സെക്രട്ടറിയെന്ന നിലയിൽ; കെഎസ്ആർടിസിയുടെ ചെലവിലല്ലെന്ന് വിശദീകരണം

​ഗതാ​ഗത രം​ഗത്ത് ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും  എന്താണെന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ നിന്നും ​ഗതാ​ഗത രം​ഗത്തെ പ്രമുഖർ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 08:33 PM IST
  • നെതർലാൻസിലെ ആംസ്റ്റർഡാമിൽ മേയ് 11, 12 തീയതികളിൽ അഞ്ചാമത് ഇന്റർനാഷണൽ കോൺഫറൻസ്
  • ഗതാ​ഗത വകുപ്പ് സെക്രട്ടറിക്ക് പുറമെ , ന​ഗരകാര്യ സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി തുടങ്ങി അഞ്ചോളം അധിക ചുമതലകളും നിലവിൽ വഹിക്കുന്നു
  • ഡീസലിൽ നിന്നും മാറി അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ഇന്ധനങ്ങളിലേക്ക് മാറുന്ന കാലഘട്ടമാണിത്
ബിജു പ്രഭാകറിന്റെ നെതർലാൻഡ് യാത്ര ഗതാ​ഗത സെക്രട്ടറിയെന്ന നിലയിൽ; കെഎസ്ആർടിസിയുടെ ചെലവിലല്ലെന്ന് വിശദീകരണം

തിരുവനന്തപുരം; നെതർലാൻസിലെ ആംസ്റ്റർഡാമിൽ മേയ് 11, 12 തീയതികളിൽ അഞ്ചാമത് ഇന്റർനാഷണൽ കോൺഫറൻസായ ക്ലീൻ ബസ്സ്  ഇൻ യൂറോപ്പിൽ ​ഗതാ​ഗത സെക്രട്ടറിയെന്ന നിലയിലാണ് ബിജു പ്രഭാകർ ഐഎഎസ്  പങ്കെടുക്കുന്നത്. ഗതാ​ഗത വകുപ്പ് സെക്രട്ടറിക്ക് പുറമെ ,  ന​ഗരകാര്യ സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി തുടങ്ങി അഞ്ചോളം അധിക ചുമതലകളും നിലവിൽ വഹിക്കുന്നുണ്ട്. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ​ഗതാഗത സെക്രട്ടറിമാർ, ​ട്രാൻസ്പോർട്ട് കമ്മീഷണർമാർ, പൊതുമേഖലയിൽ ഉള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സിഇഒമാർ തുടങ്ങിയവർക്ക് ആംസ്റ്റർ ഡാമിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് വേണ്ടി വളരെ നേരത്തെ തന്നെ ക്ഷണം ലഭിച്ചതുമാണ്. 

സാധാരണ ഡെലി​ഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ് എന്നാൽ, പ്രത്യേക ക്ഷണമുള്ള സർക്കാർ പ്രതിനിധികൾക്ക്  ഡിസ്കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ  നൽകിയാൽ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോൾ  ​ഗതാ​ഗത  / ന​ഗരകാര്യ സെക്രട്ടറി  എന്ന നിലയിലാണ്  സംസ്ഥാന സർക്കാർ കോൺഫറൻസിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ചത്.

കേരള ​ഗതാ​ഗത സെക്രട്ടറിയെക്കൂടാതെ ഇന്ത്യയിൽ നിന്നും അഞ്ചോളോം സംസ്ഥാനങ്ങളിൽ നിന്നുള്ള ​ഗതാ​ഗത വകുപ്പിലേയും പൊതു മേഖലാ സ്ഥാപനങ്ങളിലേയും ഉദ്യോ​ഗസ്ഥർ പങ്കെടുക്കുമെന്ന് സംഘാടകർ  അറിയിച്ചിട്ടുണ്ട്.   ഹിമാചൽ‌ ആർടിസി (Himachal RTC), വൈസ് ചെയർമാൻ ആൻഡ് എംഡി സന്ദീപ് കുമാർ ഐഎഎസ്, ഉത്തർപ്രദേശ് ആർടിസി (UPSRTC) എംഡി രാജേന്ദ്ര പ്രതാപ് സിം​ഗ് ഐഎഎസ് , പൂനെ മാഹാന​ഗർ പഹിവഹൻ മഹാമണ്ടൽ ലിമിറ്റിഡ് (PMPML) ജോയിന്റ് എംഡി ഡോ. ചേതന കേരൂറെ ,  അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിൻസ് ഡൽഹി  (ASRTU)  അസി. ഡയറക്ടർ പ്രഭുൽ മഠ്, തെലുങ്കാനാ ഡെപ്യൂട്ടി  ചീഫ് മെക്കാനിക്കൽ  എ‍ഞ്ചിനീയർ സന്തോഷ് കുമാർ പൊലാമല്ല എന്നിവരാണ് ഇന്ത്യയിൽ നിന്നും ഇതിനകം പങ്കെടുക്കാൻ തീരുമാനം എടുത്തവർ.

 ഡീസലിൽ നിന്നും മാറി അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ഇന്ധനങ്ങളിലേക്ക് മാറുന്ന കാലഘട്ടമാണിത്. സംസ്ഥാനത്ത് ഇലക്ട്രിക് ബസിന് പുറമെ , സി.എൻ.ജി, എൽ.എൻ.ജി ബസുകൾക്കും, കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് പോലെ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഇന്ധനങ്ങളിലേക്ക് എങ്ങനെ മാറാം എന്ന കാര്യങ്ങളെക്കുറിച്ചും സംസ്ഥാന ​ഗതാ​ഗത വകുപ്പ് പഠനം നടത്തുന്ന സമയത്താണ് ഇത്തരത്തിലൊരു കോൺഫറൻസ് നടക്കുന്നതും. ഒരു ബസ് വാങ്ങുന്നത് 15 വർഷത്തിലേക്കാണ്. അത് വാങ്ങുന്നതിന് മുൻപ്  ഇതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോ​ഗസ്ഥർ ഇതിന്റെ ടെക്നോ,എക്ണോമിക് ഫീസിബിലിറ്റി മനസിലാക്കുന്നതിന് ഇത്തരത്തിലുള്ള രാജ്യാന്തര കോൺഫറൻസുകൾ കൊണ്ട് ​ഗുണകരമാകുകയും ചെയ്യും.

ബസ് വാങ്ങുന്നതിന്റെ നയരൂപീകരണം,  ക്ലീൻ ഇന്ധനത്തിലുള്ള ബസുകളുടെ നിലവാരം, ബസുകളുടെ വാങ്ങൽ പ്രക്രിയ, സാമ്പത്തിക സ്രോതസുകൾ,
നിയമസാങ്കേതിക വശങ്ങൾ ‌, നൂതന സാങ്കേതിക വിദ്യ‌, പ്രവർത്തന കാലഘട്ടത്തിലെ വരുമാനത്തെക്കുറിച്ചും, ചിലവിനെക്കുറിച്ചുമുള്ള വിശകലനം, ട്രാൻസ്പോർട്ട് അതോറിറ്റി ഓപ്പറേറ്റീവ്, വെന്റേഴ്സ്, ഇങ്ങനെ വളരെയധികം കാര്യങ്ങൾ മനസിലാക്കാൻ ഇത്തരത്തിലുള്ള  കോൺഫറൻസ് കൊണ്ട് ​പ്രയോജനകരമാകും,  ബയോ ​ഗ്യാസ്, ബയോ ഡീസർ , എൽപിജി, എൽഎൻജി, ​ഗ്യാസ് ലിക്വിഡ്, ഹൈഡ്രോ  ട്രീറ്റഡ് വെജിറ്റബിൽ ഓയിൽ , ബയോ മാസ്റ്റിഡ് ലിക്വിഡ്, ബയോ എത്തനോൽ, ഹൈഡ്രജൻ, സിഎൻജി, ഇലക്ട്രിക് തുടങ്ങിയ വിവിധ തരത്തിലുള്ള സമാന്തരമായ ഇന്ധനങ്ങൾ, ബസുകളിൽ ഉപയോ​ഗിക്കുന്നുണ്ട്. ഇതിനെ കുറിച്ച് മനസിലാക്കാനുള്ള ചർച്ചയും കോൺഫറൻസിൽ നടക്കും.

​ഗതാ​ഗത രം​ഗത്ത് ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും  എന്താണെന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ നിന്നും ​ഗതാ​ഗത രം​ഗത്തെ പ്രമുഖർ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കുന്നത്.

ന​ഗരകാര്യ സെക്രട്ടറി എന്ന നിലയിൽ അവിടത്തെ ന​ഗരകാര്യങ്ങളെക്കുറിച്ചും ഈ രം​ഗത്തുള്ളവരുമായി ആശയവിനിമയത്തിന് വേണ്ടിയുള്ള സാധ്യതയും ആരായും.  100 ഡോളർ ( 7500 രൂപ )ഒരു ​ദിവസം നൽകുന്നത് 2017 ലെ , 5 വർഷം പഴക്കമുള്ള ഓർഡർ അനുസരിച്ച്. ഈ കോൺഫറൻസിൽ പങ്കെടുക്കുന്നതും ജി എ ഡിയിൽ നിന്നുള്ള തുക ഉപയോ​ഗിച്ചാണ് . 

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത് സംബന്ധിച്ച്   പൊതുജനങ്ങൾക്കും , കെഎസ്ആർടിസി ജീവനക്കാർക്കും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകൾ വരുകയും, നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിയുടെ പണം എടുത്താണ് സിഎംഡി പോകുന്നത് എന്ന തരത്തിലുള്ള പ്രചരണം ഉള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന പുറത്തിറക്കുന്നതെന്നും ​ഗതാ​ഗത സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News