കരടി രക്ഷപ്പെടില്ല? അവസ്ഥ സങ്കടകരമെന്ന് ഡോക്ടർ; രക്ഷാ പ്രവർത്തനം തുടരുന്നു

 മൂന്നാമത്തെ കോഴി കിണറ്റിൽ പറന്ന് കയറി. ഇതിനെ പിടിക്കുന്നതിന്നിടെ കിണറ്റിൽ അകപ്പെട്ടു. ആർആർടി സംഘം എത്തി. വെറ്റിനറി ഡോക്ടർ എത്തിയാൽ ഉടൻ കരടിയെ മയക്ക് വെടി വച്ച് കരക്ക് കയറ്റും

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 10:56 AM IST
  • കരടിയെ കാണാനായി നിരവധി ആൾക്കാരണ് ഇവിടെ എത്തുന്നത്
  • കരടി ഇവിടെ എങ്ങനെ എത്തി എന്നുള്ള വിവരം ലഭ്യമല്ല
  • കരടി കയറിൽ കടിച്ചു കയറാൻ ശ്രമിക്കുന്നുണ്ട്
കരടി രക്ഷപ്പെടില്ല? അവസ്ഥ സങ്കടകരമെന്ന് ഡോക്ടർ; രക്ഷാ പ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: ജനവാസമേഖലയിലെ കിണറ്റിൽ അകപ്പെട്ട കരടി ചത്തതായി സൂചന. മയക്ക് വെടിയേറ്റ കരടി വെള്ളത്തിലേക്ക് വീണതിന് ശേഷം കാര്യമായ അനക്കം ഇതുവരെയില്ല. കരടിയെ കിണറ്റിൽ നിന്നും കയറ്റാൻ ശ്രമം തുടരുകയാണ്. ഇതിനിടെയിൽ കരടി രക്ഷപ്പെടില്ലെന്ന് ബോധ്യമായതായി മയക്ക് വെടിവെച്ച് ഡോക്ടർ ജേക്കബ് അലക്സാണ്ടർ മാധ്യമങ്ങളോട് പറഞ്ഞു.വെളളനാട് കണ്ണമ്പള്ളി അന്നമണി വീട്ടിൽ അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി അകപ്പെട്ടത്.രാത്രി 12 മണിയോ അടുത്ത വീട്ടിലെ വിജയൻ്റെ രണ്ട് കോഴികളെ പിടികൂടി കഴിച്ചിരുന്നു.

ഇതിൽ മൂന്നാമത്തെ കോഴി കിണറ്റിൽ പറന്ന് കയറി. ഇതിനെ പിടിക്കുന്നതിന്നിടെയാണ് കിണറ്റിൽ അകപ്പെട്ടത്. RRT സംഘം എത്തി. വെറ്റനറി ഡോക്ടർ എത്തിയാൽ ഉടൻ കരടിയെ മയക്ക് വെടി വച്ച് കരക്ക് കയറ്റും. ഇതിനിടെ കരടി കയറിൽ കടിച്ചു കയറാൻ ശ്രമിക്കുന്നുണ്ട്.

Also Read: Kerala Rain Updates: സംസ്ഥാനത്ത് 5 ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കരടിയെ കാണാനായി നിരവധി ആൾക്കാരണ് ഇവിടെ എത്തുന്നത്. വെള്ളനാട് - കണ്ണംപള്ളി യിൽ നിന്ന് വനപ്രദേശമായ കോട്ടൂർ 15 കിലോമീറ്ററിലധികം ദൂരമുണ്ട്.കരടി ഇവിടെ എങ്ങനെ എത്തി എന്നുള്ള വിവരം ലഭ്യമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News