Arikomban: അരികൊമ്പൻ കുമളിയെ ലക്ഷ്യം വെച്ച് രാത്രി എത്തി; ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഓടിച്ചു

Arikomban Reached six kelometer away from Kumali: രാത്രി പതിനൊന്ന് മണിയൊടെയാണ് അരികൊമ്പൻ എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : May 26, 2023, 10:07 AM IST
  • ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കൊമ്പനെ വനപാലകർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
  • ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്.
  • ജിപിഎസ് സിഗ്നലുകളില്‍ നിന്നാണ് അരിക്കൊമ്പന്‍റെ സാന്നിധ്യം മനസിലാക്കിയത്.
Arikomban: അരികൊമ്പൻ കുമളിയെ ലക്ഷ്യം വെച്ച് രാത്രി എത്തി; ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഓടിച്ചു

കുമളി: രാത്രിയിൽ കുമളി ലക്ഷ്യമാക്കി നടന്ന അരികൊമ്പനെ ആകാശത്തേക്ക് വെടിയുതിർത്ത് തിരിച്ചയച്ചതായി വനം വകുപ്പ്. ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കൊമ്പനെ വനപാലകർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കുമളിയിലെ ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്. ജിപിഎസ് സിഗ്നലുകളില്‍ നിന്നാണ് അരിക്കൊമ്പന്‍റെ സാന്നിധ്യം മനസിലാക്കിയത്.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ!

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്കു ശേഷമാണ് അരികൊമ്പനെ ആ മേഖലയിൽ കണ്ടെത്തുന്നത്. ഉടനെ ആകാത്തേക്ക് വെടിയുതിർത്ത് ആനയെ തുരത്തുകയായിരുന്നു. എന്നാൽ കൊമ്പൻ തിരിച്ച് എത്ര ദൂരത്തോളം പോയി എന്നത് വ്യക്തമല്ല. സ്ഥലം മനസ്സിലാക്കിയ സാഹചര്യത്തിൽ അരി കൊമ്പൻ ഇനിയും തിരിച്ച് ഇവിടേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാവിലെ അരിക്കൊമ്പൻ കുമളിക്ക് സമീപം വരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം. പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News