കൂത്താട്ടുകുളം: വെള്ളമെന്ന് കരുതി മദ്യത്തിൽ ഫോർമാലിൻ ചേർത്തു കഴിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയിൽ ജോസുകുട്ടി(36) ആണ് മരിച്ചത്. ഒപ്പം മദ്യപിച്ച കാഞ്ഞിരമല വെണ്ടകുളം കുഞ്ഞ്(60) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. റബർ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് വേണ്ടി ഇലഞ്ഞി ആലപുരത്ത് എത്തിയതായിരുന്നു ഇരുവരും. റബർ തോട്ടത്തിനടുത്തുള്ള കോഴി ഫാമിന് സമീപമപത്തുള്ള കെട്ടിടത്തിൽ ഫോർമാലിൻ ഒരു കുപ്പിയിൽ സൂക്ഷിച്ചിരുന്നു. ഇത് വെള്ളമെന്ന് കരുതി മദ്യത്തിൽ ചേർത്ത് ഇവർ കഴിച്ചു.
കോഴിഫാം വൃത്തിയാക്കുന്നതിന് വേണ്ടി സൂക്ഷിച്ച ഫോർമാലിൻ ആയിരുന്നു അത്. ഛർദിയുൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജോസുകുട്ടി മരിച്ചു.
ALSO READ: വെള്ളായണി കോളേജിൽ വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ച സംഭവം; സഹപാഠി കസ്റ്റഡിയിൽ
അതേസമയം കോഴിക്കോട് ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്നും രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. തിരൂര്‍ സ്വദേശിയായ സിദ്ദിഖിനെയാണ് വെട്ടി കഷണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ചത്. ബാഗുകൾ മുകളില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗുകൾ കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ ഒരെണ്ണം പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാണ് കണ്ടെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒന്‍പതരയോടെ ബാഗുകള്‍ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശിയായ ഷിബിലി ഇയാളുടെ പെൺ സുഹൃത്ത് ഫര്‍ഹാന എന്നിവര്‍ ചെന്നൈയിൽ അറസ്റ്റിലായിട്ടുണ്ട്. മലപ്പുറത്തുനിന്നുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...