ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ (Anannyah Kumari Alex) ആത്മഹത്യയില്‍ പ്രതികരിച്ച് നടിയും ട്രാൻസ്‌ജെൻഡറുമായ അഞ്ജലി അമീര്‍.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അഞ്ജലി (Anjali Ameer) പ്രതികരണം അറിയിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്റേഴ്‌സ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാവുന്നത് സമൂഹം തങ്ങളെ ഹിജഡ, ഒമ്പത്, ചാന്തുപൊട്ട്, ഒസു, പെണ്ണാച്ചി എന്നിങ്ങനെ നിരവധി പേരുകൾ വിളിച്ച് പരിഹസിക്കുന്നതിനാലാണെന്ന് പറഞ്ഞ അഞ്ജലി (Anjali Ameer) നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കാനുള്ള അവകാശം ട്രാൻസ്‌ജെൻഡേഴ്‌സിനുമില്ലേ എന്നും ഫെയ്‌സ്ബൂക്കിലൂടെ ചോദിക്കുന്നുണ്ട്.
Also Read: Anannyah Kumari Alex: അനന്യ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും
അഞ്ജലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു..
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ (Anannyah Kumari Alex) മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് നേരത്തെ തന്നെ അനന്യ വ്യക്തമാക്കിയിരുന്നു.
ഇതിന് ശേഷമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് അനന്യയെ നയിച്ചതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. അതേസമയം അനന്യയുടെ ശസ്ത്രക്രിയയിൽ ചികിത്സാ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...