Anannyah Kumari Alex: അനന്യ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് (Anannyah Kumari Alex) ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ്  അന്വേഷണം ഇന്നുമുതൽ ആരംഭിക്കും.  

Written by - Zee Malayalam News Desk | Last Updated : Jul 23, 2021, 08:14 AM IST
  • അനന്യ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്നുമുതൽ
  • പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനമനുസരിച്ച് അനന്യയുടേത് ആത്മഹത്യയാണെന്നാണ്
  • അനന്യയുടെ മരണത്തെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ്
Anannyah Kumari Alex: അനന്യ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും

കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് (Anannyah Kumari Alex) ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ്  അന്വേഷണം ഇന്നുമുതൽ ആരംഭിക്കും.

ഇന്നലെ നടന്ന പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനമനുസരിച്ച് അനന്യയുടേത് (Anannyah Kumari Alex) ആത്മഹത്യയാണെന്നാണ് റിപ്പോർട്ട്.   റിപ്പോർട്ടിൽ അനന്യയുടെ കഴുത്തിൽ കയറ് മുറുക്കിയുള്ള പരിക്കുകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. 

Also Read: Anannyah Kumari Alex Suicide Case: സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

ഇതിനിടയിൽ അനന്യ ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തിയ സ്വാകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടർക്ക്‌ പൊലീസ് കൈമാറിയിട്ടുണ്ട്. 

അനന്യയുടെ മരണത്തെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.  എന്തുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം അനന്യ എടുത്തതെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.  

Also Read: Anannyah Kumari Alex Suicide Case: കഴിവും പ്രതിഭയുമുള്ള ഒരു ട്രാന്‍സ് വ്യക്തിക്ക് പോലും അതിജീവിക്കാന്‍ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥ, രൂക്ഷ വിമര്‍ശനവുമായി കെ കെ രമ

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ (Anannyah Kumari Alex) മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് നേരത്തെ തന്നെ അനന്യ വ്യക്തമാക്കിയിരുന്നു.  

ഇതിന് ശേഷമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് അനന്യയെ നയിച്ചതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.  അതേസമയം അനന്യയുടെ ശസ്ത്രക്രിയയിൽ ചികിത്സാ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.

ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ലാറ്റിലാണ് അനന്യയെ (Anannyah) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ. 

Also Read: Anannyah Kumari Alex Suicide Case : ട്രാന്‍സ്‌ജെന്‍ഡർ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

അനന്യയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ (Transgender) കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും അതിനെ തുടർന്ന് സമഗ്ര അന്വേഷണത്തിന് അധികൃതർ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.  

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണമോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നുവെങ്കിലും ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് അനന്യ പിന്‍മാറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News