തിരുവനന്തപുരം: നെടുമങ്ങാട് മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മേബർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പിന് ശ്രമിച്ചത്. സ്വർണനിറത്തിലുള്ള വള സ്റ്റാഫിനെ ഏൽപ്പിച്ച പ്രതി ഇതിന് എത്ര രൂപ കിട്ടുമെന്ന് ചോദിക്കുകയും സംശയം തോന്നിയ ജീവനക്കാരൻ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
നെടുമങ്ങാട് വില്ലേജിൽ വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻസിലിൽ അബ്ദുൽ വഹാബ് മകൻ നിയാസ് (37) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ 2018 സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യാൻ വേണ്ടി വസ്തുവിന്റെ കരം അടച്ചതായി വ്യാജ രസീത്, സീൽ ഉണ്ടാക്കിയ കേസിലും പ്രതിയാണ് ഇയാൾ.
2012ൽ ചുള്ളിമാനൂർ വഞ്ചുവം സ്വദേശിയായ നസീർ എന്ന ആളിൽ നിന്നും പണം പിടിച്ചു പറിച്ച കേസിലും 2023ൽ ആനാട് സ്വദേശിയായ സുധീറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാൾ. എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐമാരായ സന്തോഷ് കുമാർ, ഓസ്റ്റിൻ, സിപിഒമാരായ അരുൺ, അജിത് മോഹൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.