Drugs: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; പ്രതികളെ വീട് വളഞ്ഞ് പിടികൂടി പോലീസ്

Cannabis seized from Malappuram: ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളിലാക്കുമ്പോഴാണ് പോലീസ് റെയ്ഡ് നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 04:08 PM IST
  • വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
  • ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്.
  • ഒന്നാം പ്രതിയായ പാലോളി ഇബ്രാഹിം പതിനഞ്ചോളം കേസിലെ പ്രതിയാണ്.
Drugs: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; പ്രതികളെ വീട് വളഞ്ഞ് പിടികൂടി പോലീസ്

മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ചെമ്മങ്കടവ് താമരകുഴിയിലാണ് സംഭവം. 

മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49),  മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണ് പിടിയിലായത്. താമരക്കുഴിയിലുള്ള പ്രതി ബ്രിജേഷ് ആന്റണിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട് വളഞ്ഞ് പോലീസ് നടത്തിയ റെയിഡിലാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. 

ALSO READ: പാചക വാതക സിലണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു കയറി; പനച്ചിക്കാട് ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക്

ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഇവ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പ്രതികൾ പോലീസിന്റെ പിടിയിലാകുന്നത്. ഒന്നാം പ്രതിയായ പാലോളി ഇബ്രാഹിം നേരത്തെ വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങി പതിനഞ്ചോളം കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 

മലപ്പുറം ഡി.വൈ.ഐസ്.പി. പി.അബ്ദുൽ ബഷീർ, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം എസ്ഐ ജീഷിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീർ, മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ്, മലപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ ജിഷിൽ, എസ്ഐമാരായ സന്തോഷ്‌, തുളസി, ഗോപി മോഹൻ, സിപിഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്‌സൽ, ജില്ലാ ആൻറി നർക്കോട്ടിക് ടീം അംഗങ്ങളായ ഐകെ ദിനേഷ്, പി സലീം, ആ ഷഹേഷ്, കെ കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News