Oomenchandy: അദ്ദേഹം രണ്ടര മണിക്കൂർ അവിടുത്തെ സ്റ്റെപ്പിൽ കാത്തിരുന്നു,എൻറെയും ഭാര്യയുടെയും തലയിൽ കൈ തൊട്ട് അനുഗ്രഹിച്ചു

Actor Jayaram Saying About Oommen Chandy: വൈകീട്ട് ആറരക്കായിരുന്നു എല്ലാവരെയും വിളിച്ചിരുന്നത്. നാലരക്ക് ഒരു ഫോൺ വന്നു ഹാളിൽ നിന്ന് ഒരാൾ നേരത്തെ വന്നു കാത്തിരിക്കുന്നു എന്ന് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 01:01 PM IST
  • എട്ടിന് എറണാകുളം ടൗണ്‍ ഹാളിൽ വെച്ചായിരുന്നു റിസപ്ഷൻ.
  • അദ്ദേഹം രണ്ടര മണിക്കൂർ അവിടുത്തെ സ്റ്റെപ്പിൽ കാത്തിരുന്നു
  • പുതുപ്പള്ളി പള്ളിയിൽ പോലും അദ്ദേഹത്തിനൊപ്പമാണ് ഞാൻ വന്നിട്ടുള്ളത്
Oomenchandy: അദ്ദേഹം രണ്ടര മണിക്കൂർ അവിടുത്തെ സ്റ്റെപ്പിൽ കാത്തിരുന്നു,എൻറെയും ഭാര്യയുടെയും തലയിൽ കൈ തൊട്ട് അനുഗ്രഹിച്ചു

കോട്ടയം: ഉമ്മൻ ചാണ്ടിയുമായി 35 വർഷത്തെ ബന്ധമെന്ന് നടൻ ജയറാം. അവസാന പിറന്നാൾ ദിവസം ഫോൺ വിളിച്ചെങ്കിലും അദ്ദേഹത്തിന് ശബ്ദം ഇല്ലാത്തതിനാൽ  സംസാരിക്കാനായില്ല. പിന്നീട് വീഡിയോ കോൾ വഴിയാണ് സംസാരിച്ചത്. തന്‍റെ കല്ല്യാണത്തിന് 2 മണിക്കൂർ മുൻപ് എത്തി കാത്തിരുന്നയാളാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നടന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയറാം.

1992 സെപ്റ്റംബർ 7-നായിരുന്നു കല്യാണം. എട്ടിന് എറണാകുളം ടൗണ്‍ ഹാളിൽ വെച്ചായിരുന്നു റിസപ്ഷൻ. വൈകീട്ട് ആറരക്കായിരുന്നു എല്ലാവരെയും വിളിച്ചിരുന്നത്. നാലരക്ക് ഒരു ഫോൺ വന്നു ഹാളിൽ നിന്ന് ഒരാൾ നേരത്തെ വന്നു കാത്തിരിക്കുന്നു എന്ന് പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോൾ പുതുപ്പള്ളി എംഎൽഎ ഉമ്മൻ ചാണ്ടി സാർ ആണെന്നും പറഞ്ഞു. അപ്പോൾ  ടൗണ്‍ ഹാൾ തുറന്നിട്ടില്ല.

ALSO READ: Crime: ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അടിച്ചു: അധ്യാപകൻ പിടിയിൽ

അദ്ദേഹം രണ്ടര മണിക്കൂർ അവിടുത്തെ സ്റ്റെപ്പിൽ കാത്തിരുന്നു ഞങ്ങൾ വരാൻ. എൻറെയും എൻറെ ഭാര്യയുടെയും തലയിൽ കൈ തൊട്ട് അനുഗ്രഹിച്ചത് അദ്ദേഹമാണ്. പുതുപ്പള്ളി പള്ളിയിൽ പോലും അദ്ദേഹത്തിനൊപ്പമാണ് ഞാൻ വന്നിട്ടുള്ളത്.

എൻറെ മകന് ആദ്യമായി അവർഡ് അദ്ദേഹത്തിൻറെ കയ്യിൽ നിന്നും വാങ്ങാൻ സാധിച്ചു. അദ്ദേഹത്തിൻറെ പിറന്നാൾ ദിവസം ഞാൻ വിളിച്ചിരുന്നു അച്ചുവാണ് ഫോൺ എടുത്തത്. അച്ചന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ വീഡിയോ കോളിൽ വരാമെന്ന് പറഞ്ഞു. അദ്ദേഹത്തെ കണ്ടു എന്നെ നോക്കി അനുഗ്രഹിക്കുന്നത് പോലെ കൈ വീശി അതാണ് അവസാനമായി കണ്ടത്- ജയറാം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News