ന്യൂ ഡൽഹി : ഇന്ത്യയിലെ മികച്ച 50 ഗ്രാമങ്ങളിൽ ഒന്ന് ഹരിയാനയിലെ ഹിസാറിനെ മാറ്റുമെന്ന് രാജ്യസഭ എംപി ഡോ. സുഭാഷ് ചന്ദ്ര. ഹിസാർ സന്ദർശിച്ച സീ ഗ്രൂപ്പ് സ്ഥാപകൻ ഗ്രാമത്തിലെ വികസനത്തിനായി ‘സുഭാഷ് ചന്ദ്ര ഫൗണ്ടേഷൻ’ സ്വീകരിച്ച നടപടികൾ അദ്ദേഹം വിലയിരുത്തി. ഹിസാറിന്റെ വികസനത്തിനായി അദ്ദേഹത്തിന്റെ കീഴിലുള്ള സംഘടന അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് ഡോ. ചന്ദ്ര മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
കൂടാതെ ഹിസാറിന്റെയും കർഷകരുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള വിവിധ വികസന പരിപാടികൾക്കായി സുഭാഷ് ചന്ദ്ര ഫൗണ്ടേഷൻ 15-18 കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം അറിയിച്ചു.
ജൈവകൃഷി ഗെയിം ചേഞ്ചറാണെന്നും ഇത് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നയെന്ന് ഡോ ചന്ദ്ര പറഞ്ഞു. ജൈവ കൃഷിയിലൂടെ ഹിസാറിലെ കർഷകർക്ക് വളരെയധികം പ്രയോജനം ലഭിക്കുന്നുണ്ട്. പതിനായിരത്തിലധികം കർഷകർക്ക് ഈ കൃഷിരീതിയുടെ ഗുണങ്ങൾ വിശദീകരിച്ചിട്ടുണ്ട്, അതിൽ 800-1000 കർഷകർ തങ്ങളോടൊപ്പം പരോക്ഷമായി പ്രവർത്തിക്കുന്നുവരാണ്. കൂടാതെ 300-ലധികം പേർ ഞങ്ങൾക്കൊപ്പം നേരിട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ALSO READ : കർണാടകയിൽ മന്ത്രിയും കോൺഗ്രസ് എംപിയും തമ്മിൽ പൊതുവേദിയിൽ ഏറ്റുമുട്ടി
ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഹിസാറിൽ നിന്ന് ജെവാറിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സംസാരിച്ച ഡോ. ചന്ദ്ര പറഞ്ഞത് ഇങ്ങനെയായിരുന്നു, ക്രോഡീകരണത്തിന്റെ ഭാഗമായിട്ടാണ് വിമാനത്താവളം ഹിസാറിൽ നിന്ന് ജെവാറിലേക്ക് മാറ്റേണ്ടി വന്നത്. അല്ലെങ്കിൽ, ഹിസാർ മികച്ച പ്രദേശമായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, സൻസദ് ആദർശ് ഗ്രാം യോജനയ്ക്ക് കീഴിലുള്ള അദംപൂർ, സദൽപൂർ, ആദംപൂർ മാണ്ഡി എന്നീ ഗ്രാമങ്ങളിൽ ഡോ ചന്ദ്ര നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. സുഭാഷ് ചന്ദ്ര ഫൗണ്ടേഷന്റെ ‘കൃഷി ക്രാന്തി’ പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. ജൈവകൃഷിക്കായി പ്രവർത്തിക്കുന്ന ഏകദേശം ആയിരത്തോളം കർഷകർ പരിപാടിയുടെ ഭാഗമായിരുന്നു.
ALSO READ : ഞെട്ടിക്കുന്ന കണക്ക്, കുട്ടികൾക്കെതിരെ ഏറ്റവും അധികം സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനം
സ്ത്രീകളുടെയും കൃഷിയുടെയും യുവാക്കളുടെയും ഉന്നമനത്തിലൂടെ ഗ്രാമീണ സദ്ഭരണം കൊണ്ടുവരാൻ കഴിയുമെന്ന് ചടങ്ങിൽ ചന്ദ്ര പറഞ്ഞു. കർഷകന്റെ വരുമാനം കൂടുതലായാൽ അവരുടെ മക്കളുടെ ഭാവി 1മെച്ചപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...