RBI Governor on 2000 Note: ജൂൺ 8 മുതൽ 10 വരെ നടന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് (MPC) ശേഷം ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു.
Also Read: RBI Monetary Policy: റിപ്പോ നിരക്കുകൾ മാറ്റാതെ നിലനിര്‍ത്തി RBI
റിപ്പോ നിരക്കുകൾ ഈ പാദത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തിയിരിയ്ക്കുകയാണ് RBI. തുടര്‍ച്ചയായ മൂന്നാം തവണയാണ് റിപ്പോ നിരക്കുകൾ 6.5% ആയി തുടരുന്നത്. പണപ്പെരുപ്പം കൂടുകയാണെങ്കിലും പ്രത്യേക സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് RBI യുടെ ഈ തീരുമാനം.
Also Read: UPI Lite Limit: യു.പി.ഐ ലൈറ്റ് ലിമിറ്റ് വര്‍ദ്ധിപ്പിച്ച് RBI; 500 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പിന്‍ ആവശ്യമില്ല
MPC തീരുമാനങ്ങള്‍ അറിയിച്ച അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. കൂട്ടത്തില്‍ 2000 രൂപ നോട്ടുകൾ സംബന്ധിച്ച് പ്രധാനപ്പെട്ട അപ്ഡേറ്റ് ഗവർണർ ശക്തികാന്ത ദാസ് നല്‍കുകയുണ്ടായി. 2000 രൂപ നോട്ടുകൾ വിനിമയത്തില്‍ നിന്ന് പിൻവലിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണം ചെയ്യുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. ഇതോടൊപ്പം പണ ലഭ്യതയിലും വര്‍ദ്ധനയുണ്ടാകും. ഇതുവരെ 2000 രൂപ നോട്ടുകളിൽ 87 ശതമാനവും തിരിച്ചെത്തിയതായി അദ്ദേഹം പറഞ്ഞു.
മെയ് 19നാണ് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിയ്ക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. കൂടാതെ, സെപ്റ്റംബര്‍ 30 വരെ ഈ നോട്ടുകളുടെ നിയമസാധുത തുടരുമെന്നും ഈ തിയതി വരെ 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍വഴി മാറ്റിയെടുക്കുവാനും സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
ബാങ്കില്‍ തിരിച്ചെത്തിയ 2000 രൂപയുടെ കണക്കുകള്‍ ഇപ്രകാരം
ജൂലൈ 31 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് വിനിമയത്തിൽ നിന്ന് മുക്തമായി ബാങ്കില്‍ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. അതായത്, ഏകദേശം 87 ശതമാനം നോട്ടുകള്‍ തിരിച്ചെത്തി.
സെൻട്രൽ ബാങ്കിന്‍റെ മൊണിറ്ററി പോളിസിയെ ആറ് ദ്വിമാസ അവലോകനങ്ങളായി ഒരു വർഷത്തെ തിരിച്ചിരിക്കുന്നു. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ സെൻട്രൽ ബാങ്ക് അധിക സെഷനുകൾ നടത്തുന്ന സൈക്കിളിനു പുറത്തുള്ള അവലോകനങ്ങളും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...