ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജന്മംകൊണ്ട ആരെയും രാജ്യദ്രോഹികളെന്ന് നമുക്ക് വിളിക്കാനാകില്ലെന്നും അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നും കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്‍റെ പ്രതികരണം.ജെഎന്‍യു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഞാനും ഈ രാജ്യത്തിലെ ഒരു പൗരനാണ്. നമ്മുടെ രാജ്യത്തിന്
അതിന്റേതായ അഭിമാനമുണ്ട്. ആ സത്യം നാം മനസിലാക്കണം. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതായി കേള്‍ക്കുമ്പോള്‍ അതെനിക്ക് ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.തന്‍റെ പ്രസ്താവനയില്‍ ബി.ജെ.പിയെ പുകഴ്ത്താനും കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാരില്‍ ഒരു അഴിമതി പോലും ഉണ്ടായിട്ടില്ലെന്നും അതേസമയം കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയവരാണെന്നും അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് മികച്ച വിജയം കൈവരിക്കാനകുമെന്നും രാജ്‌നാഥ് സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.