Viral Video:കല്യാണ വേഷത്തിൽ ഒരു സ്കൂട്ടർ റൈഡ്, വധു വൈറലാകാൻ കാരണം വേണോ

മനോഹരമായ മെറൂൺ ലെഹംഗയും ആഭരണങ്ങളും ധരിച്ച്  നീല സ്‌കൂട്ടറിൽ സോർ കാ ഝട്‌ക ഗാനത്തിൻറെ അകമ്പടിയിലാണ് കറക്കം

Written by - Zee Malayalam News Desk | Last Updated : May 26, 2022, 04:07 PM IST
  • ഡി പെയിന്റ്ഡ് ലേഡി എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചത്
  • 3 ദിവസം മുമ്പ് പങ്കിട്ട വീഡിയോയ്ക്ക് 520,241 ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു.
  • ലെഹംഗ കൊണ്ട് റോഡ് വൃത്തിയാക്കാനാണോ എന്നാണ് ഒരാൾ ചോദിച്ചത്
Viral Video:കല്യാണ വേഷത്തിൽ ഒരു സ്കൂട്ടർ റൈഡ്, വധു വൈറലാകാൻ കാരണം വേണോ

Viral Video: വിവാഹ സീസൺ തുടർന്നു കൊണ്ടേയിരിക്കുകയാണ്. വധൂവരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായതിനാൽ തന്നെ എത്രയും വെറൈറ്റികൾ ചെയ്യാൻ പറ്റുമോ അതെല്ലാം വീഡിയോകൾക്കായി എല്ലാവരും ചെയ്യും. ഇത്തരത്തിലൊരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിവാഹത്തിന് മുമ്പ്, ഡൽഹിയിലെ റോഡുകളിൽ സ്കൂട്ടറിൽ കറങ്ങുന്ന നവ വധുവാണ് വീഡിയോയിലുള്ളത്. 

മനോഹരമായ മെറൂൺ ലെഹംഗയും ആഭരണങ്ങളും ധരിച്ച്  നീല സ്‌കൂട്ടറിൽ സോർ കാ ഝട്‌ക ഗാനത്തിൻറെ അകമ്പടിയിലാണ് കറക്കം. വധുവിന്റെ എക്സ്പ്രഷനുകൾ കൂടി ആയതോടെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ കമൻറും കൂടി.

Also Read : Mahindra Scorpio-N: എസ്.യു.വികളുടെ ബി​ഗ് ഡാഡി, തരം​ഗമാകാൻ മഹീന്ദ്രയുടെ 'സ്കോർപിയോ എൻ' എത്തുന്നു

ഡി പെയിന്റ്ഡ് ലേഡി എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചത്. 3 ദിവസം മുമ്പ് പങ്കിട്ട വീഡിയോയ്ക്ക് 520,241 ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു.  എന്നാൽ ഹെൽമറ്റ് പോലും വെക്കാതെയുള്ള യുവതിയുടെ  സ്കൂട്ടർ റൈഡിൽ ചിലരെങ്കിലും ആശങ്കയും പ്രകടിപ്പിച്ചു.

Also Read: Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..! 

ലെഹംഗ കൊണ്ട് റോഡ് വൃത്തിയാക്കാനാണോ എന്നാണ് ഒരാൾ ചോദിച്ചത്. ഇങ്ങനെ പോയാൽ സ്കൂട്ടറിന് ഫൈൻ അടിക്കുമെന്ന് മറ്റൊരാൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് വീഡിയോ ഇൻസ്റ്റഗ്രാമിലടക്കം വൈറലായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News