Viral Video: പുഴയ്ക്ക് കുറുകെ പാലം പൊളിച്ചു; ജെസിബി തലകുത്തനെ വെള്ളത്തിലേക്ക്, ഡ്രൈവര്‍ രക്ഷപ്പെട്ടത്

ജെസിബി വെള്ളത്തിൽ വീണതോടെ ഡ്രൈവര്‍ പുഴയില്‍ നിന്ന് കരയ്ക്ക് കയറി ഓടുന്നതും വിഡിയോയിൽ കാണാം.  

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 05:40 PM IST
  • ഒരു ഭാഗം പൊളിച്ചതോടെ ജെസിബി ഇരുന്ന ഭാഗവും കൂടി തകർന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു
  • 45 സെക്കൻറ് മാത്രമുള്ള വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത് അരവിന്ദ് ചൗഹാനാണ്
  • നിരവധി പേരാണ് വീഡിയോ പങ്ക് വെച്ചത്
Viral Video: പുഴയ്ക്ക് കുറുകെ പാലം പൊളിച്ചു; ജെസിബി തലകുത്തനെ വെള്ളത്തിലേക്ക്, ഡ്രൈവര്‍ രക്ഷപ്പെട്ടത്

ഒരു പാലം പൊളിക്കുന്നതിനിടയിലുണ്ടായ ഒരു വലിയ അപകടമാണ് ട്വിറ്ററിൽ വൈറലായത്. ഉത്തര്‍പ്രദേശിൽ ഗംഗാനദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെയായിരുന്നു അപകടം. ജെസിബി പുഴയിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിൽ. ജെസിബിയിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. യുപിയിലെ മുസാഫര്‍ ജില്ലയിലെ വർഷങ്ങളോളം പഴക്കമുള്ള പാലം പൊളിക്കുന്നതിനിടെയാണ് ജെസിബിയും ഡ്രൈവറും അപകടത്തില്‍പ്പെട്ടത്.

പാലത്തിൻറെ ഒരു ഭാഗം പൊളിച്ചതോടെ ജെസിബി ഇരുന്ന ഭാഗവും കൂടി തകർന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സന്ധ്യയാകുന്ന സമയത്താണ് അപകടം എന്നതും ശ്രദ്ധേയമാണ്.45 സെക്കൻറ് മാത്രമുള്ള വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത് അരവിന്ദ് ചൗഹാനാണ്. നിരവധി പേരാണ് വീഡിയോ പങ്ക് വെച്ചത്.

 

ജെസിബി വെള്ളത്തിൽ വീണതോടെ ഡ്രൈവര്‍ പുഴയില്‍ നിന്ന് കരയ്ക്ക് കയറി ഓടുന്നതും വിഡിയോയിൽ കാണാം.  ഇവിടുത്തെ പാനിപ്പത്ത്  – ഖാത്തിമ ഹൈവേ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഇവിടുത്തെ പാലം പൊളിച്ചത്.പാലത്തിന് നൂറിലേറേ വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News