Landslide In Kullu: ഹിമാചലിലെ കുളുവില്‍ വന്‍ മണ്ണിടിച്ചിൽ, നിരവധി വീടുകൾ തകർന്നു, ഭയാനകമായ വീഡിയോ വൈറല്‍

Landslide In Kullu:  കുളുവിലെ അന്നി പ്രദേശത്ത് വ്യാഴാഴ്ച അതിശക്തമായ മണ്ണിടിച്ചിലിൽ ഉണ്ടായി. നിരവധി ബഹു നില കെട്ടിടങ്ങള്‍ നിമിഷങ്ങള്‍ക്കകം  മണ്ണടിയുന്ന ഭീകര ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 11:49 AM IST
  • ഷിംല ഉൾപ്പെടെ ഹിമാചൽ പ്രദേശിലെ 6 ജില്ലകളിൽ അതിശക്തമായ മഴയാണ് IMD പ്രവചിയ്ക്കുന്നത്. ഈ ജില്ലകളില്‍ 'റെഡ് അലേർട്ട്' പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
Landslide In Kullu: ഹിമാചലിലെ കുളുവില്‍ വന്‍ മണ്ണിടിച്ചിൽ, നിരവധി വീടുകൾ തകർന്നു, ഭയാനകമായ വീഡിയോ വൈറല്‍

Landslide In Kullu: കനത്ത മഴയുടെ പ്രഹരത്തില്‍ തകര്‍ന്ന് ഹിമാചല്‍ പ്രദേശ്‌,  അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്തിന് നിര്‍ണ്ണായകമാണ്. 

ഷിംല ഉൾപ്പെടെ ഹിമാചൽ പ്രദേശിലെ 6 ജില്ലകളിൽ അതിശക്തമായ മഴയാണ് IMD പ്രവചിയ്ക്കുന്നത്. ഈ ജില്ലകളില്‍ 'റെഡ് അലേർട്ട്' പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അഭ്യർത്ഥിച്ചു.

Also Read:  Thursday Fast: വ്യാഴാഴ്ച വ്രതം, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  
 
കനത്ത മഴയുമായി ബന്ധപ്പെട്ട സംഭവത്തിൽ, കുളുവിലെ അന്നി പ്രദേശത്ത് വ്യാഴാഴ്ച അതിശക്തമായ മണ്ണിടിച്ചിലിൽ ഉണ്ടായി. നിരവധി ബഹു നില കെട്ടിടങ്ങള്‍ നിമിഷങ്ങള്‍ക്കകം  മണ്ണടിയുന്ന ഭീകര ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

വീഡിയോ  കാണാം :- 

റിപ്പോര്‍ട്ട് അനുസരിച്ച് കുളു ജില്ലയിലെ അന്നി ടൗണില്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപം 10 ലധികം ബഹു നില കെട്ടിടങ്ങൾ തകർന്നു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരാഴ്ച മുന്‍പ് ഈ കെട്ടിടങ്ങള്‍  ഒഴിയാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. 

അതേസമയം, കുളു ജില്ലയിൽ മാണ്ഡിയുമായി ബന്ധിപ്പിക്കുന്ന റോഡ് മഴയെത്തുടർന്ന് തകർന്നതിനെത്തുടർന്ന് നൂറുകണക്കിന് വാഹനങ്ങൾ 10 കിലോമീറ്ററോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്.  

റിപ്പോര്‍ട്ട്‌ അനുസരിച്ച്  ഹിമാചൽ പ്രദേശിൽ മഴയുടെ രോഷം കൂടുതല്‍ ശക്തമാവുകയാണ്.  ബുധനാഴ്ച 12 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 400 ലധികം റോഡുകള്‍ തകരുകയും നിരവധി വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചതായും അധികൃതർ അറിയിച്ചു. 

ജൂൺ 24 ന് ഹിമാചൽ പ്രദേശിൽ കാലവർഷം ആരംഭിച്ചതിന് ശേഷം ഈ മാസം ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 120 പേർ മരിച്ചു, മണ്‍സൂണ്‍ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 350ലധികമായി. 40 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നാശം വിതച്ച് എത്തിയ മണ്‍സൂണ്‍ സംസ്ഥാനത്തെ 709 റോഡുകൾ പൂര്‍ണ്ണമായും തകര്‍ത്തു. 

 

ചൊവ്വാഴ്ചയും ബുധനാഴ്ചയും  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ഉണ്ടായത്.   ഷിംലയിൽ 201 മില്ലീമീറ്ററും ബിലാസ്പൂരിൽ 181 മില്ലീമീറ്ററും, മാണ്ഡിയിലും ബെർട്ടിനും 160 മില്ലീമീറ്ററും, നഹാനും സോളനും 122 മില്ലീമീറ്ററും, സുന്ദർനഗറിൽ 113 മില്ലീമീറ്ററും, പാലമ്പൂരിൽ 91 മില്ലീമീറ്ററും മഴ ലഭിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് ജൂൺ 24 മുതൽ ആഗസ്റ്റ് 22 വരെ 36% അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.  

ഹിമാചൽ പ്രദേശിലെ വിനാശകരമായ മഴയെത്തുടർന്ന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലകളിൽ ഒന്നാണ് ഷിംല. രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഷിംല തകര്‍ന്ന് തരിപ്പണമായി. മണ്ണിടിച്ചില്‍, തകര്‍ന്ന കെട്ടിടങ്ങള്‍, കടപുഴകി വീണ മരങ്ങൾ,, തകര്‍ന്ന റോഡുകള്‍, എന്നിവയാണ് ഇപ്പോള്‍ പ്രകൃതി സുന്ദരമായ ഷിംലയില്‍ കാണുവാന്‍ സാധിക്കുക.  പ്രദേശത്തെ ഒട്ടു മിക്ക വീടുകളിലും വിള്ളല്‍ ഉണ്ടായതിനെത്തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News