ന്യൂഡൽഹി: ഏറ്റവും മനോഹരമായ പക്ഷികളിൽ ഒന്നാണ് മയിലുകൾ. വർണ്ണാഭമായ തൂവലുകൾ നിറവും അവയെ മറ്റ് പക്ഷികളിൽ നിന്നും വ്യത്യസ്കമാക്കുന്നു. തൂവലുകൾ വിടർത്തി നൃത്തം ചെയ്യുന്ന ഒരു മയിലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ട്വിറ്റർ ഉപഭോക്താവായ @buitengebieden എന്ന് പേരിട്ടിരിക്കുന്ന ഹാൻഡിൽ ആണ് വീഡിയോ പങ്ക് വെച്ചത്.
ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, മയിൽ തൂവലുകൾ വിടർത്തി നിൽക്കുന്നതായി കാണാം. നിരവധി പേരാണ് ഇത് റീ ട്വീറ്റ് ചെയ്തത്. 3 ദശലക്ഷത്തിലധികം വ്യൂസും 195,000 ലൈക്കുകളുമാണ് വീഡിയോക്ക് ലഭിച്ചത്. "മാജിക്കൽ", "മെസ്മറൈസിംഗ്", "കാപ്ടിവേറ്റിംഗ്" തുടങ്ങിയ വാക്കുകൾ കൊണ്ടാണ് പ്രേക്ഷകർ വീഡിയോയെ വിശേഷിപ്പിച്ചത്.
Peacock showing off.. pic.twitter.com/IQ2I7zbDec
— Buitengebieden (@buitengebieden) November 22, 2022
നിങ്ങൾക്കറിയാമോ?
മയിലുകൾ മിശ്രഭുക്കുകളാണ്. ഇലകൾ,ചെടികളുടെ ഭാഗങ്ങൾ, പുഷ്പദളങ്ങൾ, വിത്തുകൾ, പ്രാണികൾ, ഉരഗങ്ങൾ മുതലായവയാണ് ഭക്ഷണം. ചിലപ്പോൾ ചെറിയ പാമ്പുകളെപ്പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ് പ്രധാന ഇരതേടൽ. ഉച്ചയ്ക്കും രാത്രിയും മരപൊത്തുകളിൽ വിശ്രമിക്കുകയാൺ പതിവ്
ആൺ മയിലിന് നീലയും പച്ചയും കലർന്ന നീളൻപീലികളുണ്ട്.ഇവ വാലായിട്ടാണ് കാണപ്പെടുന്നത്. ഇവ പീലികൾ നിവർത്തി ആടാറുണ്ട്. ഇത് കാഴ്ചക്കാർക്ക് വളരെ മനോഹരമായ അനുഭവമാണ്. ഇവയ്ക്ക് തലയിൽ പൂവും ഉണ്ട്. പെൺ മയിലുകളുടെ തൂവലുകൾ ഇരുണ്ട പച്ച,തവിട്ട്,ചാരനിറത്തിൽ ഇടകലർന്ന് കാണപ്പെടുന്നു. ആൺ മയിലിനെ പോലെ പെൺ മയിലിന് നീളമുള്ള വാൽ ഇല്ല.
അതേസമയം വീഡിയോയോട് വ്യത്യസ്തമായ പ്രതികരണമാണ് ഉപയോക്താക്കൾ നടത്തിയത്. “അവർ വളരെ സുന്ദരിയാണ്. എന്നാൽ നിങ്ങൾ അവളുട ശബ്ദം കേട്ടിട്ടുണ്ടോ? എന്നാണ് മറ്റൊരു ഉപയോക്താവ് ചോദിച്ചത് ” മറ്റൊന്ന് പോസ്റ്റ് . “അവരെ ലൈവായി കാണുകയെന്നത് എന്റെ സ്വപ്നമാണെന്നാണ് മൂന്നാമതൊരാൾ കമൻറ് ചെയ്തത്” അതിന്റെ മാന്ത്രികത എന്ന് നാലാമത്തെ ഉപയോക്താവും കമൻറ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...