വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കടുവയുടെ കഴുത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്ന് കണ്ടെത്തി. ശരീരത്തിൽ മറ്റ് ലോഹപാടുകൾ ഒന്നുമില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
വനം വകുപ്പിന്റെ ഡാറ്റബേസിൽ ഉള്ള കടുവയല്ല ചത്തത്. കടുവയുടെ കഴുത്തിൽ നാല് മുറിവുകൾ ഉണ്ടായിരുന്നു. മറ്റൊരു കടുവയുമായി ഉൾക്കാട്ടിൽ നടന്ന ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
Read Also: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ കണ്ടപ്പോൾ കടുവ അവശനിലയിലായിരുന്നു. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ അവശനിലയിൽ കണ്ടത്. ഇതോടെ മയക്കുവെടി വയ്ക്കാനുള്ള ഉദ്യോഗസ്ഥരെ വരുത്തി. എന്നാൽ അവരെത്തി മയക്കുവെടിയ്ക്ക് തയാറെടുക്കുമ്പോഴേക്കും കടുവ ചത്തിരുന്നു.
കഴിഞ്ഞ 24 നാണ് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ രാധ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് രാധയെ കടുവ ആക്രമിച്ചത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടിരുന്നു. കടുവയെ പിടി കൂടാൻ ശ്രമിക്കുന്നതിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥൻ ജയസൂര്യയേയും കടുവ ആക്രമിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.