Jawan Rum Price Hike: ലിറ്ററിന് 640 രൂപയ്ക്ക് ലഭിച്ച ജവാന് ഇനി എത്രയാകും? വർധിപ്പിച്ചത് എത്ര രൂപ?

Jawan Rum Litre Price In Kerala: ബിവറേജസ് കോർപ്പറേഷന്റെ നിയന്ത്രണത്തിൽ ഉത്പാദനം നടത്തി വിൽക്കുന്ന ജവാൻ റമ്മിനും വില വർധിപ്പിച്ചു. ലിറ്ററിന് 640 രൂപയായിരുന്നു മുൻപത്തെ വില.

Written by - Zee Malayalam News Desk | Last Updated : Jan 27, 2025, 07:01 PM IST
  • ഇന്ത്യൻ നിർമിത വിദേശമദ്യം ബിയർ വൈൻ എന്നിവയ്ക്കെല്ലാം ഇന്ന് മുതൽ വില വർധിക്കും
  • മദ്യനിർമാണ കമ്പനികളുടെ ആവശ്യം പരി​ഗണിച്ചാണ് വില വർധിപ്പിച്ചിരിക്കുന്നത്
Jawan Rum Price Hike: ലിറ്ററിന് 640 രൂപയ്ക്ക് ലഭിച്ച ജവാന് ഇനി എത്രയാകും? വർധിപ്പിച്ചത് എത്ര രൂപ?

തിരുവനന്തപുരം: 61 കമ്പനികളുടെ 341 ബ്രാൻഡ് മദ്യത്തിന്റെ വില വർധിപ്പിച്ച് സർക്കാർ. ലിറ്ററിന് 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിച്ചത്. ബിവറേജസ് കോർപ്പറേഷന്റെ നിയന്ത്രണത്തിൽ ഉത്പാദനം നടത്തി വിൽക്കുന്ന ജവാൻ റമ്മിനും വില വർധിപ്പിച്ചു.

ലിറ്ററിന് 640 രൂപയായിരുന്നു മുൻപത്തെ വില. നിലവിൽ ജവാൻ ലിറ്ററിന് 10 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരു ലിറ്റർ ജവാൻ റമ്മിന് 650 രൂപയായി. ബ്രൂവറി വിവാദം കത്തിനിൽക്കേയാണ് മദ്യത്തിന് വില വർധിപ്പിച്ചത്.

മദ്യവില വർധിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തി. ഇന്ത്യൻ നിർമിത വിദേശമദ്യം ബിയർ വൈൻ എന്നിവയ്ക്കെല്ലാം ഇന്ന് മുതൽ വില വർധിക്കും. മദ്യനിർമാണ കമ്പനികളുടെ ആവശ്യം പരി​ഗണിച്ചാണ് വില വർധിപ്പിച്ചിരിക്കുന്നത്.

ഒരു കുപ്പിയിൽ ശരാശരി 10 ശതമാനം വില വർധനയുണ്ടാകും. ബെവ്കോയും മദ്യ ഉത്പാദന കമ്പനികളും തമ്മിലുള്ള റേറ്റ് കോൺട്രാക്ട് അനുസരിച്ചാണ് മദ്യത്തിന് വില നിശ്ചയിക്കുന്നത്. ഓരോ വർഷവും മദ്യ കമ്പനികൾ വില വർധനവ് ആവശ്യപ്പെടാറുണ്ട്.

ചില വർഷങ്ങളിൽ വില വർധനവ് നടപ്പിലാക്കും. കമ്പനികളുടെ ആവശ്യം പരി​ഗണിച്ച് അവരുമായി ചർച്ച നടത്തിയാണ് പുതിയ വില നിശ്ചയിച്ചതെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു. ജനപ്രിയ ബിയറുകൾക്ക് 20 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്.

1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിൽപ്പന നടത്തിയിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധിച്ചു. എഥനോളിന്റെ വില വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് മദ്യക്കമ്പനികൾ വില വർധന ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News