Viral Video: ഇന്നത്തെ കാലത്ത് ഇന്റർനെറ്റിൽ എന്തൊക്കെ കാണാം അല്ലെങ്കിൽ കേൾക്കാം എന്നൊന്നും ആർക്കും പറയാൻ കഴിയാത്ത ഒരു അവസ്ഥയാണ്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് വീഡിയോകൾ ഇവിടെ കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോകളിൽ ചിലത് വന്നയുടനെ വൈറലാകാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത്.
Also Read: Viral Video: കളി മൂർഖനോട്.. കിട്ടി ഉഗ്രൻ പണി! ഞെട്ടിത്തരിച്ച് സൈബർ ലോകം..!
വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും അപകടകാരിയായ രാജവെമ്പാലയും ചേരയും കാട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞു പോകുന്നത്. ഇതിൽ ഇടയ്ക്ക് രാജവെമ്പാല രണ്ടടിയോളം തല ഉയർത്തി നിൽക്കുന്നതും കാണാം. വീഡിയോയുടെ തുടക്കത്തിൽ എല്ലാം സാധാരണമാണെന്ന് തോന്നുമെങ്കിലും ചേര അവിടെ എത്തിയതോടെയാണ് സംഭവം മാറിമറിയുന്നത്.
Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ
തന്റെ അടുത്തേക്ക് വന്ന ചേരയെ കണ്ടപ്പോൾ രാജവെമ്പാല നടത്തുന്ന പോരാട്ടമാണ് വീഡിയോയിൽ കാണുന്നത്. ഒരു പക്ഷെ രാജവെമ്പാലയും ചേരയും തമ്മിലുള്ള പോരാട്ടം നിങ്ങൾ മുൻപ് കണ്ടിട്ടുതന്നെ ഉണ്ടാവില്ല. ആദ്യം തമ്മിൽ കാണുന്ന ഇരുവരും നാക്കിട്ടാണ് തല്ലുകൂടുന്നത്. അത് കാണുമ്പോൾ നമുക്കും രസം തോന്നുമെങ്കിലും പെട്ടെന്ന് നടക്കുന്ന സംഭവം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു.
Also Read: Viral Video: മയിലിന്റെ മുട്ട കക്കാനെത്തിയ യുവാവിന് കിട്ടി മുട്ടൻ പണി!
ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ച് സെക്കന്റുകൾക്കുള്ളിൽ രാജവെമ്പാല തന്റെ ശക്തി പ്രകടിപ്പിക്കുകയും ചേരയുടെ നടുവിന് കേറി കടിച്ചു പിടിക്കുകയും ചെയ്യുന്നുണ്ട്. രാജവെമ്പാലയുടെ പിടിയിൽ നിന്നും രക്ഷപെടാൻ ചേര കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെകിലും രണ്ട് മിനിറ്റ് പോലും പിടിച്ചു നിൽക്കാൻ അതിന് കഴിഞ്ഞില്ല. മാത്രമല്ല ചേരയെ തന്റെ കൈപ്പിടിയിലൊതുക്കിയ രാജവെമ്പാല ഒടുവിൽ അതിനെ വിഴുങ്ങുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം
ഈ വീഡിയോ ഒരു കാട്ടിൽ നിന്നുള്ളതാണെന്നാണ് തോന്നുന്നത്. എന്തായാലും ഈ വീഡിയോ എപ്പോൾ, എവിടെ നിന്നാണ് എന്നതിനെ കുറിച്ച് ഒരു വിവരമില്ല. എന്നാൽ ഏഴ് വർഷം മുമ്പ് National Geographic ചാനലിന്റെ യൂട്യൂബിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതുവരെ ഈ വീഡിയോയ്ക്ക് 14,830,280 വ്യൂസും 9.5k ലൈക്ക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക