വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിനിരയായവരുടെ പുനരധിവാസത്തിനുള്ള എസ്റ്റേറ്റുകളിൽ സർവേ നടപടി തുടങ്ങി. കൃഷി, വനം, റവന്യൂ ഉദ്യോഗസ്ഥർ സംയുക്തമായാണ് സർവേ നടപടി പൂർത്തിയാക്കുന്നത്. പുനരധിവാസത്തിനുള്ള ഉപഭോകതൃ അന്തിമപട്ടിക കൂടി പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിന് വേഗത കൂടുമെന്നാണ് പ്രതീക്ഷ.
സ്പെഷ്യൽ ഓഫിസർ ജെ.ഒ അരുണിന്റെ നേതൃത്വത്തിലാണ് സർവേ തുടങ്ങിയത്. കൃഷി, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് സംയുക്തമായാണ് ചുമതല. എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് ആവശ്യമായ ഭൂമിയിലെ മഹസറും തയ്യാറാക്കുന്നുണ്ട്. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ പൂർത്തിയാക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്നും 78 ഹെക്ടറും നെടുമ്പാലയിലെ ഹാരിസൺ എസ്റ്റേറ്റിൽ നിന്നും 68 ഹെക്ടറുമാണ് വേണ്ടത്.
എൽസ്റ്റണിലെ സർവേ പൂർത്തിയാക്കുന്ന മുറക്ക് ഹാരിസണിലെ സർവേ തുടങ്ങും. മഹസർ പരിഗണിച്ചായിരിക്കും എസ്റ്റേറ്റുടമകൾക്ക് നഷ്ടപരിഹാരം കണക്കാക്കുക. അതേസമയം പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. രണ്ട് ടൗൺഷിപ്പ് ആയിട്ടാണ് പുനരധിവാസം നടപ്പാക്കുക.
ഓരോ വീടും ആയിരം സ്ക്വയർ ഫീറ്റ് ആയിരിക്കും.ഒറ്റ നില വീടായിരിക്കും നിർമിക്കുക. മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജൂലൈ അവസാനമുണ്ടായ ദുരന്തത്തിൽ മാസങ്ങൾക്ക് ശേഷമാണ് അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചത്. മാസങ്ങൾ നീണ്ട കേരളത്തിൻ്റെ നിരന്തര ആവശ്യവും സമ്മർദവും ആണ് ഒടുവിൽ ഫലം കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.