Viral Video: പാമ്പും കഴുകനും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍..!

Viral Video: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു പാമ്പും കഴുകനും തമ്മിലുള്ള ഒരു വീഡിയോയാണ്.  വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Written by - Ajitha Kumari | Last Updated : Mar 4, 2022, 12:24 PM IST
  • സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് രണ്ടു മൃഗങ്ങൾ തമ്മിലുള്ള പോരാട്ടം ആയിരിക്കും
  • അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
  • ഒരു പാമ്പിനെ കണ്ട കഴുകന്‍റെ അവസ്ഥയാണ്‌ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്
Viral Video: പാമ്പും കഴുകനും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍..!

Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും വൈറലാകുന്നത് രണ്ടു മൃഗങ്ങൾ തമ്മിലുള്ള പോരാട്ടം ആയിരിക്കും. ചിലപ്പോള്‍ മൃഗങ്ങളും പക്ഷികളും അല്ലെങ്കില്‍ പക്ഷികളും പാമ്പും തമ്മിലുള്ള പോരാട്ടമായിരിക്കും വൈറലാകുന്നത്. 

അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതൊരു പാമ്പിന്റെയും കഴുകന്റെയും വീഡിയോയാണ്.  ഒരു ഒഴിഞ്ഞ പ്രദേശത്ത് കണ്ടിട്ട് പാര്‍ക്ക് ആണെന്ന് തോന്നുന്നു അവിടെ ഒരു പാമ്പിനെ കണ്ട കഴുകന്‍റെ അവസ്ഥയാണ്‌ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. 

Also Read: Viral Video: വരണമാല്യം ചാർത്തുന്നതിനിടെ വധൂവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

പാമ്പിനെ കാണുന്ന കഴുകന്‍ അവിടെ നിന്ന് സൂക്ഷിച്ച് അതിനെത്തന്നെ നോക്കുകയായിരുന്നു. ഇത് കണ്ട് ഇഷ്ടപ്പെടാത്ത പാമ്പ് കഴുകനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. പാമ്പ് മുന്നോട്ട് ചീറ്റുന്നത് കണ്ട കഴുകന്‍ പെട്ടെന്ന് പറന്നു മാറുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്.

Also Read: Viral Video: തല്ലുകൂടുന്ന കലമാനുകളെ ആക്രമിക്കാന്‍ എത്തുന്ന പുള്ളിപ്പുലി, വീഡിയോ വൈറല്‍

വൈറലാകുന്ന ഈ വീഡിയോയിൽ പാർക്കിൽ ഒരു പ്രത്യേക തരം ശരിക്കും വർണ്ണാഭമായ ഒരു വലിയ പാമ്പിനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതിന്റെ തൊട്ടുപിന്നിൽ ഒരു കഴുകനേയും. പെട്ടെന്ന് നമുക്ക് തോന്നും ഇപ്പോ ഒരു മുട്ടനടി പ്രതീക്ഷിക്കാമെന്ന്.  എന്നാല്‍ ആ പ്രതീക്ഷകളെയൊക്കെ തകിടം മറിച്ചുകൊണ്ടുള്ള ഒരു കാഴ്ചയാണ് നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ കഴിയുന്നത്.

Also Read: Viral video: ഒരുമയുണ്ടേൽ ഉലക്ക മേലും കിടക്കാം, പാമ്പിന്റെ പുറത്ത് കിടക്കാമോ?; വൈറലായി വീഡിയോ

വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും കഴുകന്‍ ആ പാമ്പിനെ നോക്കി നില്‍ക്കുന്നത്.  പെട്ടെന്നാണ് പാമ്പ് കഴുകനെ ആക്രമിക്കാനായി ചീറ്റി ഉയരുന്നത് അത് കണ്ടു പേടിച്ച കഴുകന്‍ പറന്നു മാറുന്നതും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.  ശേഷം അവിടെനിന്നും ഇഴഞ്ഞു മാറുന്ന പാമ്പിനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.  അതില്‍ രസം എന്നുപറയുന്നത് ഇഴഞ്ഞു നീങ്ങിയ പാമ്പിനെ പതിയെ പതിയെ വന്നു നോക്കുന്ന കഴുകന്‍റെ കുസൃതിയാണ് ഒപ്പം രക്ഷപെട്ടുവെന്ന ഒരു ഭാവവും.  വീഡിയോ കാണാം...

 

ഈ വീഡിയോ കണ്ട എല്ലാവര്‍ക്കും ആദ്യം തോന്നിയത് ഒരു കിടിലം പോരാട്ടം കാണാന്‍ കഴിയും എന്നാണ്.   വീഡിയോ Time 4 Tube എന്ന യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 15 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചത്. നിരവധി കമന്റുകളും സോഷ്യല്‍ മീഡിയ ആരാധകര്‍ നല്‍കുന്നുമുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News