Viral Video: രവീന്ദ്ര ജഡേജയെ അനുകരിച്ച് ആനക്കുട്ടി! വീഡിയോ വൈറൽ

Viral Video: ക്രിക്കറ്റിലെ മികച്ച കളിക്കാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ എന്നത് ശ്രദ്ധേയമാണ്.  ഇപ്പോഴിതാ ആനക്കുട്ടി ജഡേജയെ അനുകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്

Written by - Ajitha Kumari | Last Updated : Mar 6, 2022, 03:25 PM IST
  • ക്രിക്കറ്റിലെ മികച്ച കളിക്കാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ
  • ആനക്കുട്ടി ജഡേജയെ അനുകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
Viral Video: രവീന്ദ്ര ജഡേജയെ അനുകരിച്ച് ആനക്കുട്ടി! വീഡിയോ വൈറൽ

Viral Video: ലോകത്തിലെ പേരുകേട്ട കായിക വിനോദങ്ങളിലൊന്നാണ് ക്രിക്കറ്റ് എന്നത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമുള്ള കാര്യമല്ല.  ക്രിക്കറ്റിലെ ഒരു ഇടം കയ്യൻ സ്ലോ ബോളറും മധ്യനിര ബാറ്റ്‌സ്മാനുമാണ് രവീന്ദ്ര ജഡേജ. 2008 ൽ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജഡേജ. ഒരു ഓൾറൗണ്ടർ ആയിട്ടാണ് അദ്ദേഹത്തെ ടീമിൽ പരിഗണിക്കുന്നത്. 2013 ആഗസ്റ്റ് 4 ന് ജഡേജ ഐസിസിയുടെ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.  96 ൽ കുംബ്ലെയ്ക്ക് ശേഷം ഈ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ ബൗളറാണ് ജഡേജ. 

Also Read: Viral Video: ചീറ്റപ്പുലിയില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ പായുന്ന മാന്‍, ഒടുവില്‍..!

ഇവിടെ പറയുന്നത് കളിയിലെ വിജയം ആഘോഷിക്കുന്ന രീതിയെ കുറിച്ചാണ്. സെഞ്ച്വറിയോ അർധ സെഞ്ച്വറിയോ ഒക്കെ നേടുമ്പോൾ ചില ബാറ്റ്സ്മാൻമാരുടെ സന്തോഷ പ്രകടനം ഒന്നു വേറെയാണ്.  അത്തരം ഒരു രീതിയിൽ പേരുകേട്ട ആളാണ് രവീന്ദ്ര ജഡേജ. 

ചെന്നൈ സൂപ്പർ കിങ്‌സ് താരം തന്റെ സെഞ്ച്വറിയോ അർധസെഞ്ചുറിയോ ആഘോഷിക്കുന്നത് ബാറ്റുകൊണ്ട് തന്നെ ഫെൻസിങ് നടത്തിയാണ്. ജഡേജയുടെ ഈ ശൈലി ക്രിക്കറ്റ് പ്രേമികൾക്കും വളരെ ഇഷ്ടമാണ്. ഒപ്പം നിരവധി ആരാധകരും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കാറുമുണ്ട്. 

Also Read: Viral Video: പാമ്പും കഴുകനും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍..!

ഇപ്പോഴിതാ ജഡേജയുടെ ആ ശൈലി പിന്തുടർന്നിരിക്കുകയാണ് ഒരു ആനക്കുട്ടി. അത്തരത്തിലുള്ള ഒരു ആനക്കുട്ടിയുടെ വീഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. വൈറലാകുന്ന ആ വീഡിയോയിൽ ആനക്കുട്ടി തുമ്പിക്കൈ ആട്ടുന്നതിനെ ജഡേജയുടെ ശൈലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ്. വീഡിയോ കാണാം... 

 

Also Read: Viral Video: വരണമാല്യം ചാർത്തുന്നതിനിടെ വധൂവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

ഈ വീഡിയോ CRICKET VIDEOS എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 18.9 M വ്യൂസും നിരവധി ലൈക്ക്‌സും ലഭിച്ചിട്ടുണ്ട്.  എന്തായാലും ആനക്കുട്ടിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News