Viral Video : ഫയൽ ആട് തിന്നുന്നു; പിന്നാലെ പാഞ്ഞ് സർക്കാർ ഉദ്യോഗസ്ഥൻ

തണുപ്പൊക്കെ ആയതിനാൽ, ഓഫീസിന് പുറത്തിരുന്നു വെയിൽ കായുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് പുറകിലെ വാതലിലൂടെ അകത്ത് കയറിയ ആട് മേശയുടെ മുകളിലിരുന്ന ഫയലും കടിച്ചെടുത്ത് ഓടുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2021, 03:36 PM IST
  • കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് (Twitter) ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
  • അതിന് ശേഷം നിരവധി പേർ വീഡിയോ കാണുകയും റീട്വീറ്റ് ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട് .
  • ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം.
  • തണുപ്പൊക്കെ ആയതിനാൽ, ഓഫീസിന് പുറത്തിരുന്നു വെയിൽ കായുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് പുറകിലെ വാതലിലൂടെ അകത്ത് കയറിയ ആട് മേശയുടെ മുകളിലിരുന്ന ഫയലും കടിച്ചെടുത്ത് ഓടുകയായിരുന്നു.
Viral Video : ഫയൽ ആട് തിന്നുന്നു; പിന്നാലെ പാഞ്ഞ് സർക്കാർ ഉദ്യോഗസ്ഥൻ

Kanpur : ആട് ഫയൽ കടിച്ചെടുത്ത് പോയതിനെ തുടർന്ന് പിന്നാലെ ഓടേണ്ടി വന്ന സർക്കർ ഉദ്യോഗസ്ഥന്റെ (GOvernment Employee) വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ (Social Media) ചിരി ഉണർത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് (Twitter) ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അതിന് ശേഷം നിരവധി പേർ വീഡിയോ കാണുകയും റീട്വീറ്റ് ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട് .

ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. തണുപ്പൊക്കെ ആയതിനാൽ, ഓഫീസിന് പുറത്തിരുന്നു വെയിൽ കായുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് പുറകിലെ വാതലിലൂടെ അകത്ത് കയറിയ ആട് മേശയുടെ മുകളിലിരുന്ന ഫയലും കടിച്ചെടുത്ത് ഓടുകയായിരുന്നു. ആട് പേപ്പറുമായി ഓടുന്ന കണ്ടപ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ വിവരം അറിഞ്ഞത്.   

ALSO READ: Bride Groom Video: വരണമാല്യം വലിച്ചെറിഞ്ഞ് മണ്ഡപത്തില്‍നിന്നും ഇറങ്ങി നടന്ന് വധു...! പിന്നെ സംഭവിച്ചത് വിശ്വസിക്കാൻ പോലും കഴിയില്ല... വീഡിയോ വൈറല്‍

ആകെ 22 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയാണ് ട്വിറ്ററിൽ ഇപ്പോൾ വൻ തോതിൽ പ്രചരിക്കുന്നത്. വീഡിയോയിൽ ഒരു കറുത്ത ആട് പേപ്പറുമായി ഓടുന്നതും, ഒരാൾ ആടിന് പുറകെ ഓടുന്നതും കാണാം. കൂടാതെ ഒരാൾ ആ ഫയൽ ഒന്ന്  തന്നിട്ട് പോകൂ എന്ന് ഹിന്ദിയിൽ പറയുന്നതും കേൾക്കാം.

ALSO READ: Viral Video: അടുക്കളയിൽ പതുങ്ങിയിരിക്കുന്ന രാജവെമ്പാല..!! വീഡിയോ കണ്ടാൽ ഞെട്ടും

ഫയൽ തിരിച്ച് നേദിച്ച ഉദ്യോഗസ്ഥർക്ക് കഴിഞ്ഞെങ്കിലും, ഫയലിന്റെ പകുതിയും അതിനോടകം തന്നെ ആട് തിന്ന് കഴിഞ്ഞിരുന്നു. വീഡിയോ നിരവധി പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മയാണ് ഇതിന് കാരണമെന്നാണ് ഇവരുടെ അഭിപ്രായം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News