Chanakya Niti: ജീവിതം തകരാൻ വേറൊന്നും വേണ്ട; ഇവരോട് സങ്കടം പറയുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ....

പുരാതന ഭാരതത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്ര‍ജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇന്നും ആളുകൾ ചാണക്യ നീതിയിലെ ഓരോ ചിന്തകളും പിന്തുടരുന്നു. 

നമുക്കൊരു സങ്കടമോ ദു:ഖമോ ഉണ്ടാവുമ്പോള്‍ അത് പങ്കുവയ്ക്കുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുമായാണ്. എന്നാല്‍ ചില ആളുകളോട് ഒരു കാരണവശാലും നമ്മുടെ വേദനകളോ ദു:ഖങ്ങളോ പങ്ക് വെക്കരുതെന്ന് ചാണക്യൻ പറയുന്നു. 

1 /5

സങ്കടങ്ങള്‍ പങ്കു വെക്കുമ്പോള്‍ അതിന്റെ ഭാരം കുറയുകയും നമുക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. എന്നാൽ മരണക്കിടക്കയിൽ പോലും ചില ആളുകളോട് നമ്മുടെ വേദനകളോ ദു:ഖങ്ങളോ പങ്ക് വെക്കരുതെന്ന് ചാണക്യൻ പറയുന്നു. അത് അപകടമാണ്. ​

2 /5

ഒരു വ്യക്തി വ്യാജമായ സൗഹൃദമാണ് നിങ്ങളുമായി നിലനിര്‍ത്തി പോരുന്നതെന്ന് നിങ്ങള്‍ക്ക് ഉറപ്പായാല്‍ ഒരു കാരണവശാലും നിങ്ങളുടെ സ്വകാര്യ പ്രശ്‌നങ്ങള്‍ അവരുമായി പങ്ക് വെക്കരുത്. അത് അവർ മറ്റൊരാളോട് വെളിപ്പെടുത്താന്‍ സാധ്യതയുണ്ട്. 

3 /5

എന്തിനും ഏതിനും കളിയാക്കുന്ന സ്വഭാവക്കാരുണ്ടെങ്കില്‍ അവരേയും വിശ്വസിക്കരുത്. കാരണം  നിങ്ങളുടെ സങ്കടങ്ങൾ പലപ്പോഴും അവര്‍ക്കൊരു കളിതമാശയായിരിക്കും. 

4 /5

പലപ്പോഴും അമിതമായി സംസാരിക്കുന്നവരാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ അവരോട് സങ്കടം പറയുമ്പോളും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീടൊരു തലവേദനയാകും.

5 /5

നിങ്ങളുടെ സുഹൃത്ത് ഒരു അസൂയയുള്ള വ്യക്തിയാണെങ്കില്‍ അവരോടും ഒരിക്കലും നിങ്ങളുടെ സങ്കടം പറയരുത്. നിങ്ങളുടെ സങ്കടങ്ങൾ അവരുടെ ഉള്ളില്‍ സന്തോഷം നിറക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)  

You May Like

Sponsored by Taboola