ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും രാഷ്ട്ര നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയുടെ വിധി നിർണയിക്കുന്നത് അവനിലുള്ള ഗുണങ്ങളും ദോഷങ്ങളുമാണെന്ന് ചാണക്യന്‍ പറയുന്നു.
എല്ലാവരിലും ചില പോരായ്മകളുണ്ടാകും. ഇവ നിങ്ങളുടെ ഉള്ളില്‍ നിന്ന് നീക്കിയില്ലെങ്കില്‍ ജീവിതത്തിലുടനീളം കഷ്ടപ്പാടായിരിക്കും ഫലം. ചാണക്യനീതി പ്രകാരം, പരാജയത്തിന് കാരണമാകുന്ന നിങ്ങളുടെ ചില സ്വഭാവങ്ങള്‍ ഇവയാണ്.
അച്ചടക്കമില്ലാത്തവർക്ക് ജീവിതത്തിൽ വിജയിക്കാനാകില്ല. വിജയിക്കാനായി നിങ്ങളുടെ ജോലികള്‍ അച്ചടക്കത്തോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ ഗുണമില്ലാതെ ഒരു വ്യക്തിക്കും വിജയം നേടാന്‍ കഴിയില്ല.
ജീവിതത്തില്‍ സന്തോഷവാനായിരിക്കാന്‍ ശാന്തമായ മനസ്സ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ചഞ്ചലമായ മനസ്സുള്ള ആളുകള്‍ക്ക്, എല്ലാം ഉണ്ടായാലും അവര്‍ക്ക് ജീവിതത്തില്‍ സന്തോഷമായി തുടരാനോ ഒരു ജോലിയും മികച്ച രീതിയില്‍ ചെയ്യാനോ കഴിയില്ല.
മറ്റുള്ളവരുടെ സന്തോഷത്തില്‍ സങ്കടപ്പെടുന്ന സ്വഭാവമുള്ളവർ ജീവിതത്തിലുടനീളം തനിച്ചായിരിക്കുമെന്ന് ചാണക്യൻ പറയുന്നു. അത്തരക്കാര്‍ക്ക് ജീവിതത്തില്‍ വിജയമോ മറ്റുള്ളവരുടെ പിന്തുണയോ ഒരിക്കലും ലഭിക്കില്ല.
ഒരു വ്യക്തി തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് അവന്റെ മനസ്സിലൂടെയാണെന്ന് ആചാര്യ ചാണക്യന്‍ പറയുന്നു. അസ്ഥിരമായ മനസ്സുള്ള ആളുകള്‍ക്ക് ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ കഴിയില്ല.
ലക്ഷ്യബോധമില്ലാത്ത ഒരു വ്യക്തിക്കും ജീവിതത്തില്‍ വിജയിക്കാനാവില്ലെന്ന് ചാണക്യന്‍ പറയുന്നു. പ്രയാസകരമായ സമയങ്ങളില്‍ പോലും ലക്ഷ്യങ്ങള്‍ കൈവിടാതെ, ക്ഷമയോടെയും സത്യസന്ധതയോടെയും തങ്ങളുടെ ജോലി ചെയ്യുന്നവര്‍ മാത്രമേ വിജയം നേടുകയുള്ളൂ.
ജോലിയില്‍ അശ്രദ്ധ കാണിക്കുന്നവര്‍ ഒരിക്കലും ജീവിതത്തില്‍ വിജയിക്കില്ല. ഏത് ജോലിയും തികഞ്ഞ അര്‍പ്പണബോധത്തോടെയും സത്യസന്ധതയോടെയും ചെയ്യുക.
അറിവോ അനുഭവപരിചയമോ ഇല്ലാത്ത ഒരാള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ പ്രയാസമായിരിക്കും. ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സുഹൃത്താണ് അറിവ്. പുസ്തകജ്ഞാനമായാലും ഏതെങ്കിലും പ്രവൃത്തിയിലൂടെ അനുഭവത്തിലൂടെ നേടിയ അറിവായാലും അത് ഒരിക്കലും പാഴാകില്ല.
കഠിനാധ്വാനം മാത്രമാണ് ഒരു വ്യക്തിയെ ജീവിത പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്നത് എന്ന് ചാണക്യന്‍ പറയുന്നു. വെറുതെ ഇരുന്നുകൊണ്ട് ജീവിതത്തില്‍ ഒന്നും നേടാനാവില്ല.