Viral Video: മസ്തിയടിച്ചു നടന്ന ആൺകുട്ടികളുടെ മുന്നിലെത്തി പ്രേതം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിജനമായ റോഡിലൂടെ രണ്ട് ആൺകുട്ടികൾ നടന്നു വരുന്നത്.  പെട്ടെന്നാണ് അവരുടെ അടുത്തേക്ക് ഒരു പ്രേതം വരുന്നത്.  പിന്നെ സംഭവിച്ചത് കാണുക തന്നെവേണം..

Written by - Ajitha Kumari | Last Updated : Aug 1, 2022, 01:16 PM IST
  • മസ്തിയടിച്ചു നടന്ന ആൺകുട്ടികളുടെ മുന്നിലെത്തി പ്രേതം
  • നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു വിജനമായ റോഡിലൂടെ നിങ്ങൾ നടക്കുന്നതും പെട്ടെന്ന് നിങ്ങളുടെ മുന്നിൽ ഒരു പ്രേതം പ്രത്യേക്ഷപ്പെടുന്നതും
Viral Video: മസ്തിയടിച്ചു നടന്ന ആൺകുട്ടികളുടെ മുന്നിലെത്തി പ്രേതം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: നിങ്ങൾ പലപ്പോഴും നിങ്ങളുടെ വീട്ടിലെ മുതിർന്നവരിൽ നിന്നും പ്രേതങ്ങളുടെ കഥകൾ കേട്ടിട്ടുണ്ടായിരിക്കും അല്ലെ. പണ്ടൊക്കെ ഭൂതങ്ങളും പ്രേതങ്ങളും ഉണ്ടായിരുന്നുവെന്നാണല്ലോ നമ്മുടെ അപ്പൂപ്പൻമാരും അമ്മൂമ്മമാരുമൊക്കെ പറഞ്ഞിട്ടുള്ളത്.  അതിനെ ചുറ്റിപ്പറ്റിയുള്ള എത്രയെത്ര കഥകളാണ് അവർ നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്.  കഥ കേൾക്കണം എന്ന നമ്മുടെ ആവശ്യത്തെ ഒതുക്കാൻ പ്രേതങ്ങളുടെ കഥയായിരിക്കും ഇവർ കൂടുതലും പറയുന്നത് കാരണം അത് കെട്ടുകഴിഞ്ഞാൽ പിന്നെ കൂടുതലൊന്നും കേൾക്കാതെ കുട്ടികൾ ഉറങ്ങിക്കോളും. നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു വിജനമായ റോഡിലൂടെ നിങ്ങൾ നടക്കുന്നതും പെട്ടെന്ന് നിങ്ങളുടെ മുന്നിൽ ഒരു പ്രേതം പ്രത്യേക്ഷപ്പെടുന്നതും. എന്തായിരിക്കും നിങ്ങളുടെ അവസ്ഥ എന്ന് സങ്കൽപ്പിച്ചു നോക്കൂ.  ശരിക്കും നിങ്ങൾ ഞെട്ടും അല്ലെ.  ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.  വൈറലാകുന്ന ഈ വീഡീയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രണ്ട് ആൺകുട്ടികൾ റോഡിലൂടെ എവിടെയോ പോകുകയാണ് പെട്ടെന്ന് അവരുടെ മുന്നിൽ ഒരു പ്രേതം വന്നു നിൽക്കുന്നു, പിന്നെ സംഭവിച്ചത് കണ്ടുതന്നെ അറിയണം.  

Also Read: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും! 

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന ദൃശ്യം ഒന്ന് കാണേണ്ടത് തന്നെയാണ്. ഈ ആൺകുട്ടികളുടെ അടുത്തക്ക് പെട്ടെന്ന് ഒരു പ്രേതം വന്നപ്പോൾ സംഭവിച്ചതെന്തെന്നാൽ പ്രേതത്തിനെ കണ്ടമാത്രയിൽ ഒരു ആൺകുട്ടി പെട്ടെന്ന് പേടിച്ചു താഴെ വീഴുകയും ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ മറ്റേ ആൺകുട്ടി പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ചു ആ പ്രേതത്തിനോട് വിവാഹാഭ്യർത്ഥന നടത്തുന്നതാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  പിന്നെ സംഭവിച്ചതാണ് കൂടുതൽ രസകരം  വിവാഹാഭ്യർത്ഥന കണ്ട പ്രേതം ബോധം കേട്ട് വീഴുന്നതാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.  എന്തായാലും രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വീഡിയോ കാണാം...

Also Read: മധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by  MAHI  (@butterfly__mahi)

Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ 

ഈ വീഡിയോ കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും ഇത് ശരിക്കുമുള്ള സംഭവമല്ലെന്ന്. ഇത് ശരിക്കും ഒരു രസത്തിനായി ഉണ്ടാക്കിയതാണ്.  വൈറലാകുന്ന ഈ വീഡിയോ butterfly__mahi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോ കണ്ടവർ ശരിക്കും ചിരിച്ചു രസിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News