കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറ് മുതൽ 12 വരെ അടച്ചിടും. പ്രതിഷേധത്തിന്റെ ഭാഗമായി പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അറിയിച്ചു. ഏലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചത്.
ഇരുമ്പനം എച്ച്പിസിഎൽ ടെർമിനൽ ചൊവ്വാഴ്ച ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. ശനിയാഴ്ച വൈകിട്ട് നാല് മുതൽ ആറ് വരെ രണ്ട് മണിക്കൂർ കോഴിക്കോട് ജില്ലയിലെ പമ്പുകൾ അടച്ചിടാനും സംഘടന ആഹ്വാനം ചെയ്തു. പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് ചർച്ച നടത്തിയത്.
ചായ പൈസ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായിരുന്നത്. പെട്രോൾ പമ്പിലേക്ക് ഇന്ധനം എത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസയെന്ന പേരിൽ 300 രൂപ ഡീലർമാർ നൽകിവരാറുണ്ട്. ഈ തുക വർധിപ്പിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടെങ്കിലും ഡീലർമാർ ആവശ്യം നിഷേധിച്ചു.
ഇത് സംബന്ധിച്ചാണ് ഏലത്തൂരിലെ ഡിപ്പോയിൽ വച്ച് ചർച്ച നടന്നത്. യോഗത്തിനിടെ ടാങ്കർ ലോറഇ ഡ്രൈവർമാർ പെട്രോളിയം ഡീലേഴ്സ് ഫെഡറേഷൻ ഭാരവാഹികളെ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകാനും തീരുമാനിച്ചു. അടിയന്തരമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിലാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.