Viral Video: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രാജവെമ്പാലയും കീരിയും (മംഗൂസും) തമ്മിലുള്ള ഒരു അതിഭയങ്കര പോരാട്ടം.  വീഡിയോ ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്.  

Written by - Ajitha Kumari | Last Updated : Jul 29, 2022, 11:03 AM IST
  • രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം
  • വീഡിയോ ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്
  • പാമ്പും കീരിയും തമ്മിലുള്ള ശത്രുത ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ?
Viral Video: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: പാമ്പും കീരിയും തമ്മിലുള്ള ശത്രുത ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? ഇവർ കണ്ടുമുട്ടിയാൽ പരസ്പരം ജീവനെടുക്കാനുള്ള പോരാട്ടം നടത്തും. സോഷ്യൽ മീഡിയയിലും പാമ്പും കീരിയും (മംഗൂസും) തമ്മിലുള്ള പലതരത്തിലുള്ള പോരാട്ടത്തിന്റെ വീഡിയോ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  അതിൽ പാമ്പും കീരിയും തമ്മിലുള്ള കിടിലം പോരാട്ടം നിങ്ങൾക്ക് കാണാൻ കഴിയും. വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു അപകടകാരിയായ രാജവെമ്പാലയുടെയും കീരിയുടെയും അതിഭയങ്കര പോരാട്ടം.  ഇരുവരുടേയും പോരാട്ടം കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും എന്നതിൽ സംശയമില്ല.  പോരാട്ടത്തിനൊടുവിൽ എന്താണ് സംഭവിച്ചതെന്നറിയാൻ ഈ വീഡിയോ മുഴുവൻ കാണുകതന്നെ വേണം. 

Also Read: രാജവെമ്പാലയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞ്, വീഡിയോ കണ്ടാൽ ഞെട്ടും..! 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മുട്ടൻ രാജവെമ്പാല കീരിയെ ആക്രമിക്കുന്നത്.  പിന്നെ കീരി മാറിനിൽക്കുമോ?  കീരിയും ചാടിവീണ് രാജവെമ്പാലയെ ആക്രമിക്കുന്നുണ്ട്. അതിനുശേഷം ഇരുവരും തമ്മിൽ നടന്നത് കടുത്ത പോരാട്ടമാണ്. ഇരുവരും പരസ്പരം ശക്തമായി ആക്രമിച്ചു.  രാജവെമ്പാല ചീറ്റികൊണ്ട് കീരിയെ പേടിപ്പിക്കാൻ നോക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.  ശേഷം കീരി തന്റെ തനി സ്വരൂപം പുറത്തെടുക്കുകയായിരുന്നു.  ഒടുവിൽ രക്ഷയില്ലെന്നു മനസിലാക്കിയ രാജവെമ്പാല പോരാട്ടം അവസാനിപ്പിച്ച് ഓടി രക്ഷപ്പെടുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.  വീഡിയോ കാണാം...

Also Read: Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ 

Also Read: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

ഈ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ യൂട്യൂബിലാണ് ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയ്‌ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.  ചിലർക്ക് ഈ വീഡിയോ കണ്ടപ്പോൾ ഭയമാണ് വന്നതെങ്കിൽ ചിലർ ശരിക്കും ഈ വീഡിയോ കണ്ടു രസിക്കുന്നുമുണ്ട്.  വീഡിയോയ്ക്ക് നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News