ലോകത്തിലെ തന്നെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളായി ചാണക്യനെ കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അന്നത്തെക്കാലത്ത് എന്നപോലെതന്നെ ഇന്നത്തെക്കാലത്തും സമൂഹത്തിന് ഉപകാരപ്രദമാണ്.
ചാണക്യന്‍ തന്റെ നീതിശാസ്ത്രത്തില്‍ ചിലതരം ആളുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരുമായുള്ള ചങ്ങാത്തം നിങ്ങളെ അപകടത്തിലേക്ക് തള്ളിവിടുമെന്നും ചാണക്യന്‍ പറയുന്നു.
പാപം ചെയ്യുന്നവരുമായി സൗഹൃദം പാടില്ലെന്ന് ചാണക്യൻ പറയുന്നു. അത്തരമൊരു വ്യക്തി ഒരിക്കലും നിങ്ങളുടെ കുടുംബത്തിന് സന്തോഷം നല്‍കില്ല. ഇതുമൂലം നിങ്ങളുടെ പ്രശ്‌നങ്ങള്‍ വർധിച്ചേക്കാം.
കൂട്ടുക്കാരുടെ ദുശ്ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും ബാധിച്ചേക്കാം. അതിനാൽ ദുശ്ശീലങ്ങൾ ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
മോശമായ സ്ഥലത്ത് താമസിക്കുന്ന ഒരാള്‍ക്ക് ആ സ്ഥലത്തെ ദോഷങ്ങളില്‍ നിന്ന് വളരെക്കാലം അകന്നുനില്‍ക്കാന്‍ സാധിക്കില്ല. അവരുമായുള്ള സൗഹൃദം നിങ്ങളെ ദോഷകരമായി ബാധിക്കും. അതിനാല്‍, നല്ല ആളുകള്‍ക്കിടയില്‍ ജീവിക്കുന്ന വ്യക്തികളുമായി മാത്രം സൗഹൃദം സ്ഥാപിക്കുക.
മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും ബഹുമാനിക്കാത്ത, മുതിര്‍ന്നവരോട് നല്ല രീതിയില്‍ പെരുമാറാത്ത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കരുത്. മാതാപിതാക്കളെ പോലും ബഹുമാനിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് മറ്റൊരാളുമായി എങ്ങനെ സൗഹൃദം നിലനിര്‍ത്താന്‍ കഴിയുമെന്ന് ചാണക്യന്‍ ചോദിക്കുന്നു.
അത്യാഗ്രഹികളായ ആളുകളില്‍ നിന്ന് എപ്പോഴും അകലം പാലിക്കണമെന്ന് ചാണക്യൻ പറയുന്നു. അത്തരം ആളുകള്‍ കൂടുതല്‍ അപകടകാരികളാണ്.
സ്വാര്‍ത്ഥരായ ആളുകളില്‍ നിന്ന് അകലം പാലിക്കുക. സ്വാര്‍ത്ഥരായ സുഹൃത്തുക്കള്‍ നിങ്ങളെ അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യും.
മുന്നില്‍ നില്‍ക്കുമ്പോള്‍ നിങ്ങളോട് മധുരമായി സംസാരിക്കുകയും, പിന്നില്‍ നിന്ന് നിങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ഒരിക്കലും സുഹൃത്തുക്കളാക്കരുതെന്ന് ചാണക്യൻ പറയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്)