Pathanamthita Molestation Case: പത്തനംതിട്ട പീഡന കേസ്; നവവരനടക്കം പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 20 പേർ, ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ

പത്തനംതിട്ട പീഡന കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jan 12, 2025, 07:11 AM IST
  • കേസിൽ അറസ്റ്റിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്.
  • മത്സ്യ കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിങ്ങനെ 20 പേരാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്.
  • കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബിൻ എന്നയാളാണ് പെൺകുട്ടിയെ ആദ്യമായി ഉപദ്രവിച്ചത്.
Pathanamthita Molestation Case: പത്തനംതിട്ട പീഡന കേസ്; നവവരനടക്കം പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 20 പേർ, ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ ഇതുവരെ അറസ്റ്റിലായത് 20 പേർ. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇന്നലെ രാത്രി വൈകി പമ്പയിൽ നിന്നും 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 8 എഫ്ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട,  ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേരളക്കരയെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ് പുറത്തുവന്നിരിക്കുന്നത്. കേസിൽ അറസ്റ്റിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിങ്ങനെ 20 പേരാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബിൻ എന്നയാളാണ് പെൺകുട്ടിയെ ആദ്യമായി ഉപദ്രവിച്ചത്. അന്ന് 13 വയസായിരുന്നു കുട്ടിക്ക്. റബ്ബർ തോട്ടത്തിൽ വച്ച് കുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാൾ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചതായും പൊലീസ് പറഞ്ഞു.

Also Read: Pocso Case: അഞ്ച് വർഷത്തിനിടെ 60ലേറെ പേർ പീഡിപ്പിച്ചെന്ന് 18കാരി; 40 പേർക്കെതിരെ കേസെടുത്ത് പൊലീസ്

 

പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ ചിത്രീകരിക്കുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു തുടർപീഡനം. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ വകുപ്പ് കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഢന നിരോധന നിയമം കൂടി ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ഉപദ്രവിച്ചത്. 

കായികതാരമാണ് പീഡനത്തിനിരയായ പെൺകുട്ടി. കുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയന്നും പൊലീസ് പറയുന്നു. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്ന പെൺകുട്ടി അച്ഛന്‍റെ മൊബൈൽ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിൽ നിന്നും പെൺകുട്ടിയുടെ ഡയറി കുറുപ്പുകളിൽ നിന്നുമാണ് പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ശാസ്ത്രീയമായ തെളിവ് ശേഖരണത്തിന് ശേഷം കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. 

അതേസമയം സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി. സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News