Viral Video: ഭീമൻ പെരുമ്പാമ്പിനെ കിസ് ചെയ്ത് യുവതി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും 100 ​​കിലോ ഭാരവും 15 അടി നീളവുമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പ് തറയിൽ കിടക്കുന്നതും അതിനടുത്ത് ഒരു സ്ത്രീ ഇരിക്കുന്നതും. ശേഷം ഫ്രെയിമിൽ സംഭവിക്കുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. 

Written by - Ajitha Kumari | Last Updated : Jul 4, 2022, 11:32 AM IST
  • പെരുമ്പാമ്പും യുവതിയുമായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
  • യുവതി പെരുമ്പാമ്പിനെ ചുംബിക്കുന്നു
  • വീഡിയോ സോഷ്യൽ മീഡിയ വിവിധ പ്ലാറ്റ്ഫോമുകളിൽ വൈറലാകുന്നു
Viral Video: ഭീമൻ പെരുമ്പാമ്പിനെ കിസ് ചെയ്ത് യുവതി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വീടിന്റെ ചുമരിൽ പല്ലിയെ കണ്ടാൽ തന്നെ വിളിച്ചു കൊണ്ട് ഓടുന്നവരാണ് നമ്മളിൽ പലരും.  അതിൽ കൂടുതലും സ്ത്രീകളാണ് എന്നതിൽ സംശയവുമില്ല. ഇവർ പാറ്റയെ കണ്ടാലും ഇതുതന്നെയാണ് അവസ്ഥ.  എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങളുടെ മുന്നിൽ ഒരു ഭീമൻ പെരുമ്പാമ്പ് വന്നാൽ എന്തായിരിക്കും അവസ്ഥയെന്ന്.   എന്തായാലും ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

Also Read: Viral Video: മിന്നൽ മരത്തിൽ വീഴുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടു നോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സ്ത്രീ ഭീമാകാരമായ ഒരു പെരുമ്പാമ്പിന്റെ മുന്നിൽ എത്തുന്നതും അതിനെ തടവുന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ.  കേൾക്കുമ്പോൾ ഒരു തമാശയായോ അല്ലെങ്കിൽ വിചിത്രമായോ ഒക്കെ നിങ്ങൾക്ക് തോന്നാമെങ്കിലും സംഭവം സത്യമാണ്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്‌ടിക്കുന്നത്‌. വീഡിയോയിൽ നിങ്ങൾക്ക് കാണാം 100 കിലോയോളം ഭാരവും 15 അടി നീളവുമുള്ള ഒരു പെരുമ്പാമ്പ് തറയിൽ വിശ്രമിക്കുന്നത്.  

Also Read: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ 

പിന്നെ ഒരു സ്ത്രീ അതിന്റെ അടുത്തു വരുന്നതും ഒരു തുണികൊണ്ട് അതിന്റെ ശരീരം വൃത്തിയാക്കുന്നതും കാണാം. ശേഷം ആ യുവതി പെരുമ്പാമ്പിന്റെ തല പിടിച്ചുയർത്തുകയും അതിന്റെ മുഖത്ത് ഉമ്മവയ്ക്കുന്നതും കാണാം.  എന്നിട്ടും പെരുമ്പാമ്പ് യുവതിയെ ഒന്നും ചെയ്യുന്നില്ല എന്നതും നമുക്ക് കാണാം. മാത്രമല്ല പിന്നെകാണുന്നത്  അത് തലയുയർത്തി യുവതിയുടെ അടുത്തേക്ക് വീണ്ടും വരുന്നതും അവർ അതിന് പിന്നെയും ചുംബനം നൽകുന്നതുമാണ്.  വീഡിയോയിൽ കാണുന്ന ഈ ദൃശ്യം ഒന്ന് കാണേണ്ടത് തന്നെയാണ്.  വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വലിയ രീതിയിൽ വൈറലുകയാണ്.  ഈ വീഡിയോ snake._.world എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഞെട്ടിക്കുന്ന ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 48.8 k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News