Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വിവാഹത്തിന് എങ്ങനെയാണ് നിൽക്കുന്നതെന്ന്.  അയാളുടെ രീതികണ്ട് കോപിഷ്ഠയായ വധുവിന്റെ സഹോദരി രണ്ടെണ്ണം കൊടുക്കുകയും ചെയ്തിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Jun 23, 2022, 02:22 PM IST
  • സോഷ്യൽ മീഡിയയിൽ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ വൈറലാകുകയാണ്
Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: ഈ ഈയിടെയായി സോഷ്യൽ മീഡിയയിൽ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ വൈറലാകുകയാണ്.  അതിൽ ചിലത് നല്ല രസമുള്ള ക്യൂട്ട് വീഡിയോകളാണ് എന്നാൽ ചിലതോ അടിപിടി അക്രമവും.  ചിലപ്പോൾ വിവാഹ മണ്ഡപത്തിൽ വരന്റെ കൂട്ടുകാർ ഒപ്പിക്കുന്ന ചില രസകരമായ തമാശകളും കാണാൻ കഴിയും.  എന്നാൽ ചിലപ്പോൾ വരൻ തന്നെ മദ്യപിച്ച് വല്ലാത്തൊരു അന്തരീക്ഷം ഉണ്ടാക്കാറുമുണ്ട്. 

Also Read: Viral Video: വിവാഹം കഴിഞ്ഞതും വരൻ ചെയ്തത്.. ഞെട്ടിത്തരിച്ച് വധുവും അതിഥികളും! വീഡിയോ വൈറൽ

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ അടിച്ചു പൂസായി മണ്ഡപത്തിൽ നിൽക്കുന്നത്.  ശരിക്കും പറഞ്ഞാൽ കാൽ പോലും ഒന്ന് ഉറക്കുന്നില്ല എന്നതാണ് സത്യം.   വരണമാല്യം അണിയിക്കാനായിട്ടുപോലും വയ്യാത്ത ഒരു അവസ്ഥ.  ഒരു വിധം മറ്റൊരാളുടെ സഹായത്തോടെ വരണമാല്യം അണിയിക്കാൻ ശ്രമിച്ചപ്പോഴോ അണിയിച്ചത് വധുവിനെ അല്ല പകരം വധുവിന്റെ അനിയത്തിയെയാണ്. പിന്നെ നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.    

Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വിവാഹത്തിന്റെ അന്തരീക്ഷം എങ്ങനെയാണെന്ന്.  എല്ലാവരും വരണമാല്യം അണിയിക്കാൻ എത്തുന്ന വരനെ കാത്തിരിക്കുകയാണ് അപ്പോഴാണ് വരൻ ദേ.. പൂസായി എത്തിയിരിക്കുന്നത്.  സത്യം പറഞ്ഞാൽ താൻ എവിടെയാണ് നിൽക്കുന്നതെന്നു പോലും അയാൾക്ക് ബോധമില്ല.  അങ്ങനെയൊരു അവസ്ഥയിലാണ് അയാൾ എത്തിയിരിക്കുന്നത്.  

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

ഇത് കണ്ട വധുവിന്റെ സഹോദരിക്ക് ശരിക്ക് ദേഷ്യം വന്നിരിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. അതിനിടയിലാണ് വരണമാല്യം വധുവിനെ അണിയിക്കേണ്ടിടത്ത് ഇയാൾ വധുവിന്റെ അനിയത്തിയെ അണിയിച്ചത്.  പിന്നെ നടന്നത് പറയണ്ടല്ലോ.  ശരിക്കും അടിയുടെ പൂരമായിരുന്നുവെന്നുവേണം പറയാൻ.  വധുവിന്റെ അനിയത്തി വരനെ കേറിയങ്ങ് നിരങ്ങിയെന്നുവേണം പറയാൻ.  വീഡിയോ കാണാം

 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവിന്റെ അനിയത്തിയുടെ ദേഷ്യവും പിന്നെ വരനെ തല്ലുന്ന രീതിയും. ശരിക്കും പറഞ്ഞാൽ അടിയുടെ പെരുമഴയായിരുന്നുവെന്നുവേണം പറയാൻ.  വൈറലാകുന്ന ഈ വീഡിയോ @Vikki19751 എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.   ഈ വീഡിയോ ബീഹാറിൽ നിന്നുള്ളതാണ് എന്നാണ് പറയുന്നത്. എങ്കിലും ഈ വീഡിയോ കണ്ടാൽ നമുക്ക് തോന്നും  ഇത് ഒരു വിനോദത്തിനായി വേണ്ടിമാത്രം സൃഷ്ടിച്ചതാണോയെന്ന്.  വീഡിയോയ്ക്ക് ഇതുവരെ 25.3k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News