Viral Video: കളിയ്ക്കാൻ ചെന്ന പൂച്ചയെ മലർത്തിയടിച്ച് പൂവൻ, വീഡിയോ വൈറലാകുന്നു!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കോഴിയോട് കളിക്കാൻ പോയ പൂച്ചയെ പഞ്ഞിക്കിടുന്ന പൂവനെ.

Written by - Ajitha Kumari | Last Updated : Dec 12, 2023, 08:18 AM IST
  • ഇന്റർനെറ്റിൽ സാധാരണയായി മൃഗങ്ങളുടെ വീഡിയോകൾ വലിയ ചർച്ചയാകാറുണ്ട്
  • കോഴിയോട് കളിയ്ക്കാൻ ചെന്ന പൂച്ചയെ മലർത്തിയടിച്ചു പഞ്ഞിക്കിടുന്ന വീഡിയോ കണ്ടിട്ടുണ്ടോ?
  • അത്തരത്തിലൊരു ഒരു വീഡിയോയാണ് ഇൻറർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്
Viral Video: കളിയ്ക്കാൻ ചെന്ന പൂച്ചയെ മലർത്തിയടിച്ച്  പൂവൻ, വീഡിയോ വൈറലാകുന്നു!

Viral Video: ഇന്റർനെറ്റിൽ സാധാരണയായി മൃഗങ്ങളുടെ വീഡിയോകൾ വലിയ ചർച്ചയാകാറുണ്ട്.  അതിൽ പൂച്ച, എലി, പ്രാവ്, കാക്ക, മയിൽ, ആന, സിംഹം തുടങ്ങിയ പലതരത്തിലുള്ളവകളുടെ വീഡിയോ നിങ്ങൾക്ക് കാണാൻ കഴിയും.  അതിൽ ചിലപ്പോൾ കോഴിപ്പൂച്ചയെയും അതുപോലെ തിരിച്ചും വേട്ടയാടുന്നതും നിങ്ങൾ കണ്ടിട്ടുണ്ടാകാം അല്ലെ? എന്നാൽ കോഴിയോട് കളിയ്ക്കാൻ ചെന്ന പൂച്ചയെ മലർത്തിയടിച്ചു പഞ്ഞിക്കിടുന്ന വീഡിയോ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കാണണം. അത്തരത്തിലൊരു ഒരു വീഡിയോയാണ് ഇൻറർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോയിൽ പൂച്ച ഒന്ന് കൈ വീശിയതേയുള്ളു പിന്നെ എല്ലാം പെട്ടെന്നായിരുന്നു.  

Also Read: വരണമാല്യം അണിയിക്കുന്നതിന് മുൻപ് വരന്റെ ഡിമാൻഡ്, നാണിച്ച് തല കുനിച്ച് വധു..! വീഡിയോ വൈറൽ

കോഴിയും പൂച്ചയും തമ്മിലുള്ള മുട്ടനടി കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.  വീഡിയോ കണ്ടവർ വീണ്ടും വീണ്ടും വീഡിയോ കാണുകയാണ്. വീഡിയോ കുറച്ചു പഴയതാണെങ്കിലും ഇപ്പോൾ വീണ്ടും വൈറലാകുകയാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കോഴി ചികഞ്ഞു ചികഞ്ഞു പൂച്ചയുടെ അടുത്ത് വരുന്നതും അത് ഇഷ്ടപെടാത്ത കോഴിയ്ക്ക് ഒരെണ്ണം കൊടുക്കാനായി കൈവീശുന്നതും.  പിന്നെ എന്താണ് സംഭവിച്ചതെന്ന് പാവം പൂച്ചയ്ക്ക്  അറിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല, അത്രയ്ക്ക് ഭയാനകമായിരുന്നു.  

Also Read: Viral Video: മെട്രോയിൽ കമിതാക്കളുടെ ലീലാവിലാസം...! വീഡിയോ വൈറൽ

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പൂച്ച ഒന്ന് കൈ  കൈവീശിയതേ കോഴി കൊത്തി റെഡിയാക്കുന്നത്. ശരിക്കും കോഴി പൂച്ചയെ ആക്രമിക്കുന്നത് കണ്ടാൽ നേരത്തെ എന്തോ ദേഷ്യം മനസിൽ ഉണ്ടായിരുന്നതായി തോന്നും.  അമ്മാതിരി ആക്രമണമാണ് നടത്തിലായത്.  ശരിക്കും പറഞ്ഞാൽ പൂച്ചയ്ക്ക് ഒന്ന് എണീക്കാൻ പോലും സമയം കിട്ടിയില്ല.  വീഡിയോ കാണാം...

 

വൈറലാകുന്ന ഈ വീഡിയോ meowcat_happypet എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയ്ക്ക് നിരവധി വ്യൂസും കമന്റുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News