അമിത നിരക്ക് ഈടാക്കിയതിന് ഒലയ്ക്കെതിരെ കേസ് കൊടുത്ത യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരം. മുംബൈയിൽ നിന്നുള്ള അഭിഭാഷകനായ ശ്രേയൻസ് മമാനിയ ആണ് കമ്പനിക്കെതിരെ പരാതി നൽകിയത്. 2021 ജൂൺ 19ന് കാണ്ടിവ്‌ലിയിൽ നിന്ന് കാലചൗക്കിയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം.
യാത്ര ബുക്ക് ചെയ്തപ്പോൾ 372 രൂപയാണ് നിരക്ക് കാണിച്ചിരുന്നത്. എന്നാൽ ലൊക്കെഷനിൽ എത്തിയപ്പോൾ 434 രൂപയാണ് ഒല ഡ്രൈവർ ഇവരുടെ പക്കൽ നിന്നും വാങ്ങിയത്. ആദ്യം കാണിച്ച തുകയിൽ നിന്ന് 62 രൂപയാണ് കൂടിയത്. ഇത് ചോദ്യം ചെയ്ത ശ്രേയൻസിനോട് കാർ ഡ്രൈവർ പറഞ്ഞത് ഇത് പലപ്പോഴും സംഭവിക്കുന്നതാണെന്നും എന്തിനാണ് ഇത് വലിയ പ്രശ്നമാക്കുന്നതെന്നുമാണ്. തുടർന്ന് ശ്രേയൻസ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.
Also Read: whatsapp: വാട്സാപ്പ് ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി
തുടർന്ന് 2021 ഓഗസ്റ്റ് 17 ന് ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകാൻ മമാനിയ തീരുമാനിച്ചു. സെപ്തംബർ 2ന് ഫോറം അത് അംഗീകരിക്കുകയും ഡിസംബർ 16ന് വിഷയം പരിഗണിക്കുകയും ചെയ്തു. നഷ്ടപരിഹാരമായി നാല് ലക്ഷം രൂപയാണ് മാമാനിയ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ അത് ന്യായമായ തുകയല്ലെന്ന് ഫോറം കണക്കാക്കി.
ന്യായമായ നഷ്ടപരിഹാരം ലഭിക്കാൻ മാമാനിയ ബാധ്യസ്ഥനാണെന്ന് ഫോറം സമ്മതിച്ചു. കൂടാതെ 30 ദിവസത്തിനുള്ളിൽ ന്യായമായ നഷ്ടപരിഹാരമായി 10,000 രൂപയും പരാതി ചെലവായി 5,000 രൂപയും ഒല കാബ്‌സിനോട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...