New Delhi: നിയമലംഘനം ആരോപിച്ച് ട്വിറ്റർ (Twitter) കങ്കണയുടെ (Kangana) ചില വിവാദ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തു. കങ്കണയുടെ ട്വീറ്റുകൾ വിദ്വേഷം പരത്തുന്ന തരത്തിലുള്ളതാണെന്നും അത് ട്വിറ്ററിന്റെ നിയമകൾക്ക് എതിരാണെന്നും അറിയിച്ചാണ് ട്വീറ്റുകൾ ഡിലീറ്റ് ചെയ്തത്. രണ്ട് മണിക്കൂറിനുള്ളിൽ താരത്തിന്റെ രണ്ട് ട്വീറ്റുകളാണ് ഡിലീറ്റ് ചെയ്തത്.
2 ട്വീറ്റുകളും (Tweet) കർഷക സമരത്തെ (Farmers Protest)കുറിച്ചും അതിനെ സപ്പോർട്ട് ചെയ്‌ത അന്തരാഷ്ട്ര താരങ്ങളെ കുറിച്ചുള്ളതുമായിരുന്നു. "ഞങ്ങളുടെ നിയമങ്ങൾ ലംഘിക്കപ്പെടുന്ന രീതിയിലുള്ള ട്വീറ്റുകൾക്കെതിരെ ഞങ്ങൾ നടപടിയെടുത്തുവെന്ന് " ട്വിറ്റർ അറിയിച്ചു.
ഡൽഹിയിലെ (Delhi) കർഷക സമരത്തെ പിന്തുണച്ച് കൊണ്ട് അന്താഷ്ട്ര പോപ്പ് സിങ്ങർ Rihanna ചെയ്ത ട്വീറ്റിന് കങ്കണ പ്രതികരിച്ചത് മുതലാണ് വിവാദം ആരംഭിച്ചത്. ആദ്യം റിഹാനയെ വിഡ്ഢി എന്ന് വിളിച്ച കങ്കണ പിന്നീട് കർഷക സമരത്തെ അനുകൂലിച്ച ഗ്രെറ്റ തൻബർഗിനെ "Rat" എന്നും വിളിച്ചിരുന്നു. ക്രിക്കറ്റർ രോഹിത് ശർമ്മയുടെ (Rohit Sharma) കർഷകരെ പിന്തുണച്ച് കൊണ്ടുള്ള ട്വീറ്റിന്റെ മറുപടിയായി ചെയ്ത ട്വീറ്റാണ് ഡിലീറ്റ് ചെയ്യപ്പെട്ടതിൽ ഒരെണം.
ALSO READ: Farmers Protest: "അവർ കർഷകരല്ല Terrorists" Rihanna യെ വിമർശിച്ച് Kangana Ranaut
ചൊവ്വാഴ്ച കങ്കണ ചെയ്ത ട്വീറ്റില് കർഷകരെ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന "terrorists" എന്നും റിഹാനയെ വിഡ്ഢി എന്നും വിളിച്ചിരുന്നു. ഇതിനെ തുടർന്ന് റിഹാനയെ അഭിനന്ദിച്ച് കൊണ്ടുള്ള കങ്കണയുടെ ഒരു പഴയ ട്വീറ്റ് (Tweet)ഒരു ട്വിറ്റർ യൂസർ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ അവിടേയും തന്റെ രോക്ഷം അറിയിക്കാൻ നടി മറന്നില്ല.
ഇതിന് ശേഷം റിഹാനയ്ക്കെതിരെ രൂക്ഷമായ രീതിയിൽ വ്യക്ത്യാധിക്ഷേപവുമായും കങ്കണ (Kangana Ranaut) രംഗത്തെത്തിയിരുന്നു. പോൺ സിംഗർ (Porn Singer) എന്നു വിളിച്ചാണ് കങ്കണ റിഹാനയെ അധിക്ഷേപിച്ചത്. ശരീരവും സ്വകാര്യ ഭാഗങ്ങളും പ്രദർശിപ്പിച്ചാണ് റിഹാന സംഗീതത്തെ വിൽക്കുന്നതെന്നും പ്രായപൂർത്തിയായവർക്ക് മാത്രം കാണാൻ കഴിയുന്നതാണ് അവരുടെ സംഗീതമെന്നും കങ്കണ പറഞ്ഞിരുന്നു . ശരീരഭാഗം കാണിക്കാതെ സ്വന്തം സംഗീതം വിൽക്കാൻ കഴിവില്ലാത്തവളാണ് റിഹാനയെന്നും കക്കണ ട്വീറ്റ് ചെയ്തിരുന്നു
ജനുവരിയിലും കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി ട്വിറ്റർ (Twitter)നിർത്തിവെച്ചിരുന്നു. ഹിന്ദുക്കളെ (Hindu) അപമാനിച്ചുവെന്ന് ആരോപിച്ച് താണ്ഡവ് ടീവി ഷോയുടെ പ്രൊഡ്യൂസറുടെ തലകൊയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ട്വീറ്റായിരുന്നു ഇതിന് കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.