ജൗൻപൂർ (ഉത്തർപ്രദേശ്): പ്രണയത്തിന് ജാതിയോ മതമോ പ്രായമോ സൗന്ദര്യമോ ബന്ധമോ ഒന്നും തടസമില്ലെന്ന് പറയുന്നത് എത്ര ശരിയാണെന്ന് തെളിയിക്കുന്നതാണ് ഉത്തർപ്രദേശിൽ നടന്ന ഈ വിചിത്രമായ വിവാഹം.
ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ താജുദ്ദീൻപൂർ ഗ്രാമത്തിൽ ഒരാൾ തന്റെ മരുമകളെ തന്നെ വിവാഹം കഴിച്ചിരിക്കുകയാണ്.
Also Read: Viral Video: ബൈക്കിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ
കേൾക്കുമ്പോൾ തന്നെ നിങ്ങൾ ഞെട്ടിയിട്ടുണ്ടാകും അല്ലെ? എന്നാൽ ഞെട്ടണ്ട... ഇങ്ങനൊരു സംഭവം നടന്നിരിക്കുകയാണ് ഉത്തർപ്രദേശിൽ. ഇവിടെ ഒരാൾ തന്റെ ചേട്ടന്റെ മകളെ തന്നെ വിവാഹം ചെയ്തിരിക്കുകയാണ്. വിവാഹത്തിന് കുടുംബക്കാരുടേയും ഗ്രാമവാസികളുടെയും കടുത്ത എതിർപ്പുണ്ടായിരുന്നുവെങ്കിലും ഒടുവിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരിക്കുകയാണ്.
മദിയാഹുൻ കോട്വാലി പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ വച്ചാണ് ശുഭം എന്നയാൾ തന്റെ ജ്യേഷ്ഠന്റെ മകളായ റിയയെ വിവാഹം കഴിച്ചത്. ആദ്യം ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തെങ്കിലും ഇരുവരും ഈ ബന്ധത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്ന് വീട്ടുകാർ വഴങ്ങുകയായിരുന്നു. വിചിത്രമായ ഈ വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഇവരുടെ ബന്ധത്തെക്കുറിച്ച് വ്യാപകമായ വിമർശനം ഉയരുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി ഞങ്ങൾ രണ്ടുപേരും കടുത്ത പ്രണയത്തിലായിരുന്നുവെന്നും പിരിയാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ശുഭമും റിയയും മാതാപിതാക്കളോട് പറഞ്ഞു. ഇത് കേട്ട വീട്ടുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. മാത്രമല്ല ഇവർ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. വീട്ടുകാർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചു. അതൊന്നും വകവയ്ക്കാതെ വിവാഹം നടത്തണമെന്ന കാര്യത്തിൽ ഇരുവരും ഉറച്ചു നിന്നതിനെത്തുടർന്ന് ആചാരങ്ങളൊന്നും കൂടാതെ ഇവരുടെ വിവാഹം അമ്പലത്തിൽ വച്ച് നടത്തുകയായിരുന്നു.
Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ ഇവർ, ലഭിക്കും സർവ്വൈശ്വര്യങ്ങൾ!
എന്നാൽ ഗ്രാമവാസികൾ ഇതിനെ എതിർക്കുകയും ഇത് മതത്തിനും ഹിന്ദു ആചാരങ്ങൾക്കും എതിരാണെന്നും ജ്യേഷ്ഠന്റെ മകൾ സ്വന്തം മകളെപ്പോലെയാണെന്നും അപലപിച്ചു. മാത്രമല്ല ഈ വിവാഹത്തെ 'പാപം' എന്നാണ് നാട്ടുകാർ വിശേഷിപ്പിച്ചതും. എന്തായാലും ആരുടേയും സമ്മതമില്ലെങ്കിലും അവർ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...