UP Assembly Election 2022: മുഖ്യമന്ത്രി യോ​ഗിക്കെതിരെ മൽസരിക്കാന്‍ കഫീൽ ഖാൻ, ഗോരഖ്പൂരില്‍ ആവേശകരമായ പോരാട്ടം

ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ വീണ്ടും ശ്രദ്ധേയമാവുന്നു...  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂർ സദർ സീറ്റിൽ മത്സരിക്കാന്‍ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പിന്നാലെ  കഫീൽ ഖാനും എത്തുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 03:46 PM IST
  • മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂർ സദർ സീറ്റിൽ മത്സരിക്കാന്‍ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പിന്നാലെ കഫീൽ ഖാനും എത്തുന്നു.
UP Assembly Election 2022:  മുഖ്യമന്ത്രി യോ​ഗിക്കെതിരെ മൽസരിക്കാന്‍  കഫീൽ ഖാൻ, ഗോരഖ്പൂരില്‍ ആവേശകരമായ  പോരാട്ടം

UP Assembly Election 2022: ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ വീണ്ടും ശ്രദ്ധേയമാവുന്നു...  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂർ സദർ സീറ്റിൽ മത്സരിക്കാന്‍ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പിന്നാലെ  കഫീൽ ഖാനും എത്തുന്നു. 

കഴിഞ്ഞ ദിവസമാണ് ഡോ. കഫീല്‍ ഖാന്‍  (Kafeel Khan) തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.  ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ മൽസരിക്കാൻ താന്‍ തയ്യാറാണെന്നും ആര് സീറ്റ് തന്നാലും  സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനമെടുത്തതിന്‍റെ കാരണവും അദ്ദേഹം വ്യക്തമാക്കി.

"മുഖ്യമന്ത്രി യോ​ഗിക്കെതിരെ മൽസരിക്കണം. കോൺ​ഗ്രസ്, SP തുടങ്ങി ബിജെപിക്ക് എതിരായി അണിചേരുന്ന ഏത് പാർട്ടിയുടേയും സ്ഥാനാര്‍ഥിയാകാനും  തയ്യാറാണ്.  ഉത്തർപ്രദേശിനെ ഇപ്പോൾ കാണുന്ന രീതിയിൽ നശിപ്പിച്ചവർക്കെതിരെയാണ് പോരാട്ടം", കഫീല്‍ ഖാന്‍ പറഞ്ഞു. താനും  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും സുഹൃത്തുക്കളാണെന്നും അദ്ദേ​ഹം ​ഗോരഖ്പൂരിൽ മൽസരിക്കുമെന്ന കാര്യം അറിഞ്ഞതായും സൂചിപ്പിച്ച കഫീല്‍ ഖാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്നും പറഞ്ഞു. 
ആർ എസ് എസ് ആണ് പ്രധാന എതിരാളിയെന്നും 2017 മുതൽ താൻ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം  പറഞ്ഞു.  

Also Read: Shweta Tiwari Controversy: ശ്വേത തിവാരിയ്ക്കെതിരെ FIR, എന്താണ് വിവാദം? നടി ഉദ്ദേശിച്ച ഭഗവാന്‍ ആരാണ്?

അതേസമയം, ഗോരഖ്പൂര്‍ ആവേശകരമായ  പോരാട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ  മണ്ഡലം എന്നതുകൂടാതെ ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദും ഈ മണ്ഡലത്തില്‍ മത്സരരംഗത്തുണ്ട് എന്നതും ഈ മണ്ഡലത്തിന്‍റെ പ്രാധാന്യം കൂട്ടുന്നു. ഇപ്പോള്‍  കഫീൽ ഖാനും ഈ മണ്ഡലത്തില്‍  മത്സരിക്കുന്നതായി പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും ഗോരഖ്പൂരിലേയ്ക്കാണ്.   

ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 നും മാർച്ച് 7 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായി നടക്കും . വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News