തീവണ്ടി ദുരന്തം: റെയില്‍വെ എന്‍ജിനിയറെയും കുടുംബത്തെയും കാണാനില്ല

Railway engineer and his family missing: ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് CBI സീൽ ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 10:46 AM IST
  • തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു.
  • ഇയാളെ ഇതിന് മുൻപ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്.
തീവണ്ടി ദുരന്തം: റെയില്‍വെ എന്‍ജിനിയറെയും കുടുംബത്തെയും കാണാനില്ല

ഭുവനേശ്വർ: ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ റെയില്‍വെ എന്‍ജിനിയറെയും കുടുംബത്തെയും താമസിച്ചു കൊണ്ടിരുന്ന സ്ഥലത്ത് കാണുന്നില്ലെന്ന് CBI. എന്‍ജിനിയറുടെ വീട് CBI ഉദ്യോ​ഗസ്ഥർ സീൽ ചെയ്തു. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോ​ഗസ്ഥർ സീൽ ചെയ്തത്.

തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട് പൂട്ടി കിടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സീൽ ചെയ്തത്. . രണ്ട് സിബിഐ ഉദ്യോ​ഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇയാളെ ഇതിന് മുൻപ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്.

292 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് സൂചന. അതേസമയം ബഹനാ​ഗ സ്റ്റേഷൻ മാസ്റ്ററെ വീടും അന്വേഷണത്തിന്റെ ഭാ​ഗമായി സി.ബി.ഐ സംഘം സന്ദർശിച്ചിരുന്നു. ദുരന്തത്തിൽ അട്ടിമറി നടന്നുവെന്ന ആരോപണം തുടക്കം മുതൽ തന്നെ നിലനിൽക്കുന്നുണ്ട്. അപകടത്തിനു കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ബോധപൂര്‍വം നടത്തിയ ഇടപെടലാണെന്നും സിഗ്‌നലിങ് സംവിധാനത്തിലെ തകരാറെണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ നിലനിൽക്കുന്നുണ്ട്. 

Trending News