കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദതലത്തിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫീസർ (ജെഐഒ), ഗ്രേഡ് 2 (ടെക്‌നിക്കൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ജോലിക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആഭ്യന്തര മന്ത്രാലയ റിക്രൂട്ട്‌മെന്റ് 2023-നായി ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in- ൽ രജിസ്റ്റർ ചെയ്യാം.
ഹോം അഫയേഴ്സ് റിക്രൂട്ട്മെന്റ് 2023: യോഗ്യതാ മാനദണ്ഡം
ആഭ്യന്തര മന്ത്രാലയത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പതിനെട്ടിനും ഇരുപത്തിയേഴിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അപേക്ഷകർക്ക് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ, ബിരുദം ഉണ്ടായിരിക്കണം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ ബിഎസ്‌സി നേടിയവർക്കും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഹോം അഫയേഴ്സ് റിക്രൂട്ട്മെന്റ് 2023- ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 30,000 രൂപ മുതൽ 81,000 രൂപ വരെ ശമ്പളം ലഭിക്കും.
ഹോം അഫയേഴ്സ് റിക്രൂട്ട്മെന്റ് 2023: അപേക്ഷാ ഫീസ്
ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾ 500 രൂപ അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടതാണ്. എസ്‌സി, എസ്ടി വിഭാഗക്കാർ 450 രൂപയാണ് ഫീസ് അടയ്‌ക്കേണ്ടതാണ്.
ഹോം അഫയേഴ്സ് റിക്രൂട്ട്മെന്റ് 2023: അപേക്ഷിക്കേണ്ട വിധം
ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് mha.gov.in സന്ദർശിക്കുക
ആഭ്യന്തര മന്ത്രാലയ റിക്രൂട്ട്‌മെന്റ് അറിയിപ്പുകൾ പരിശോധിക്കുക
ഓൺലൈൻ ഫോം ആക്സസ് ചെയ്യുന്നതിന് രജിസ്റ്റർ ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...