ചൈനയ്ക്കെതിരെ പ്രധാനമന്ത്രിയുടേത് ഉറച്ച നിലപാട് ; എസ് ജയശങ്കർ

ഹസ്തദാനം നടത്തിയെന്ന് പറഞ്ഞ് നിലപാട് മാറില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിലയിരുത്താൻ ഇന്ത്യ ,ചൈന അതിർത്തിയിൽ അദ്ദേഹം സ്വീകരിച്ച നയങ്ങൾ മാത്രം ഓർമ്മിച്ചാൽ മതിയാകും.

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 06:26 AM IST
  • ഹസ്തദാനം നടത്തിയെന്ന് പറഞ്ഞ് നിലപാട് മാറില്ലെന്ന് ജയശങ്കർ വ്യക്തമാക്കി
  • വിരുന്നിനിടെ ഇരുവരും ഹസ്തദാനം നൽകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു
ചൈനയ്ക്കെതിരെ പ്രധാനമന്ത്രിയുടേത് ഉറച്ച നിലപാട് ; എസ് ജയശങ്കർ

ന്യൂഡൽഹി : ചൈനയ്‌ക്കെതിരായ പഴയ നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറച്ച് നിൽക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് പ്രധാനമന്ത്രി ഹസ്തദാനം നൽകിയിരുന്നു. ഹസ്തദാനം നൽകിയത്  ചൈനയോടുള്ള പ്രധാനമന്ത്രിയുടെ നിലപാട് മയപ്പെടുത്തിയതിനാലാണെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു ഇതിനെ തുടർന്നാണ് വിദേശകാര്യമന്ത്രി വിശദീകരണം നൽകിയത്. 

ഹസ്തദാനം നടത്തിയെന്ന് പറഞ്ഞ് നിലപാട് മാറില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിലയിരുത്താൻ ഇന്ത്യ ,ചൈന അതിർത്തിയിൽ അദ്ദേഹം സ്വീകരിച്ച നയങ്ങൾ മാത്രം ഓർമ്മിച്ചാൽ മതിയാകും. വാക്കുകളിൽ മാത്രമല്ല പ്രധാനമന്ത്രിയുടെ പ്രവൃത്തികളിലും അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണെന്നെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ‌2020 മുതൽ ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ വലിയ രീതിയിൽ  സൈന്യത്തെ നിലനിർത്താൻ അദ്ദേഹം  നടത്തിയ ശ്രമങ്ങൾ ഓർക്കുക, അത് ഒരു ബൃഹത്തായ സംരംഭമായിരുന്നെന്നും ജയശങ്കർ പറഞ്ഞു.

ജി 20യുടെ ഭാഗമായി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഒരുക്കിയ അത്താഴ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷീ ജിൻപിംഗും പങ്കെടുത്തിരുന്നു.  വിരുന്നിനിടെ ഇരുവരും ഹസ്തദാനം നൽകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന പ്രചാരണം ആരംഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News