Lok Sabha Election 2024: കേന്ദ്രത്തിൽ വീണ്ടും താമര വിരിയും; കേരളത്തിൽ എൻഡിഎ നിലംതൊടില്ലെന്ന് സർവ്വേ റിപ്പോർട്ട്

Lok Sabha Elections 2024:  കേരളത്തിലെ അവസ്ഥ അപ്പോഴും പരിതാപകരം തന്നെയായിരിക്കുമെന്നുമാണ് ഇന്ത്യാ ടുഡേ സീ വോട്ടർ നടത്തിയ സർവ്വേഫലങ്ങൾ നൽകുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 10:48 AM IST
  • ആഞ്ഞുപിടിച്ചാൽ സഖ്യത്തിന് 335 സീറ്റുകൾ നേടാമെന്നും എന്നാൽ ബിജെപിയ്ക്ക് ഒറ്റയ്ക്ക് നിന്നുകൊണ്ടു തന്നെ 304 സീറ്റ് തികയ്ക്കുമെന്നും പറയുന്നു.
  • 272 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.
Lok Sabha Election 2024: കേന്ദ്രത്തിൽ വീണ്ടും താമര വിരിയും; കേരളത്തിൽ എൻഡിഎ നിലംതൊടില്ലെന്ന് സർവ്വേ റിപ്പോർട്ട്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേന്ദ്രത്തിൽ എൻഡിഎക്ക് ഭരണത്തുടർച്ചയെന്ന് സർവ്വേ ഫലം. മാത്രമല്ല കഴിഞ്ഞ തവണ 303 സീറ്റ് നേടിയ ബിജെപി ഇത്തവണ ഒരു സീറ്റ് കൂട്ടമെന്നും സർവ്വേ പറയുന്നു. എന്നാൽ കേരളത്തിലെ അവസ്ഥ അപ്പോഴും പരിതാപകരം തന്നെയായിരിക്കുമെന്നുമാണ് ഇന്ത്യാ ടുഡേ സീ വോട്ടർ നടത്തിയ സർവ്വേഫലങ്ങൾ നൽകുന്ന സൂചന. ആഞ്ഞുപിടിച്ചാൽ സഖ്യത്തിന് 335 സീറ്റുകൾ നേടാമെന്നും എന്നാൽ ബിജെപിയ്ക്ക് ഒറ്റയ്ക്ക് നിന്നുകൊണ്ടു തന്നെ 304 സീറ്റ് തികയ്ക്കുമെന്നും പറയുന്നു.  272 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 166 സീറ്റ് ഇന്ത്യ സഖ്യം നേടുമ്പോൾ മറ്റുപാർട്ടികൾ 42 സീറ്റ് നേടുമെന്നുമാണ് സർവ്വേയുടെ പ്രവചനം. 

ALSO READ: തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്

അതേസമയം കോൺ​ഗ്രസ് നിലമെച്ചപ്പെടുത്തുമെന്ന സൂചനയും നൽകുന്നുണ്ട്. 2019ൽ 52 എന്ന സീറ്റ് 71 ആക്കുമെന്നാണ് സർവ്വേ ഫലം നൽകുന്ന സൂചന. മറ്റുപാർട്ടികൾക്കെല്ലാമായി 16 സീറ്റ് കിട്ടുമെന്നും പ്രവചിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളുടേത് 188 ആയിരുന്നു. എന്നൽ കേരളത്തിൽ ഇത്തവണയും ബിജെപിക്ക് നിലയുറപ്പിക്കാൻ സാധിക്കില്ലെന്നും കനത്ത തോൽവി നേരിടേണ്ടി വരുമെന്നുമാണ് ലഭിക്കുന്ന സൂചന. കേരളത്തിലെ 20 സീറ്റിലും വിജയം ഇന്ത്യാ പ്രതിപക്ഷത്തിനായിരിക്കും. 

രാഹുല്‍ സ്റ്റാര്‍ട്ടാകാത്ത 'സ്റ്റാര്‍ട്ടപ്പ്'; പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്റ്റാര്‍ട്ടാകാത്ത സ്റ്റാര്‍ട്ടപ്പാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയ്ക്ക് പുറമെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രധാനമന്ത്രി പരിഹസിച്ചു. പാര്‍ലമെന്റില്‍ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് ഖാര്‍ഗെ സംസാരിക്കുന്നത്. ഖാര്‍ഗെയുടെ പ്രസംഗം താന്‍ വളരെ ശ്രദ്ധയോടെ കേട്ടെന്നും ലോക്‌സഭയിലുണ്ടായിരുന്ന നേരമ്പോക്കിന്റെ അഭാവം അദ്ദേഹം പ്രസംഗത്തിലൂടെ നികത്തിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവേയായിരുന്നു മോദിയുടെ പരിഹാസം. 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഖാര്‍ഗയെ പരിഹസിച്ചത് എന്നതും ശ്രദ്ധേയമായി. സ്‌പെഷ്യല്‍ കമാന്‍ഡര്‍ പാര്‍ലമെന്റില്‍ എത്താത്തതിനാലാണ് ഖാര്‍ഗെയ്ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചതെന്നായിരുന്നു മോദിയുടെ പരിഹാസം. എന്‍ഡിഎയ്ക്ക് 400ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്ന് ഖാര്‍ഗെ തന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ ഉറപ്പാക്കി തന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News