Rajasthan Bandh: സുഖ്ദേവ് സിംഗ് ഗോഗമേദി വധം, രാജസ്ഥാനില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കർണി സേന

Rajasthan Bandh: പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലചെയ്യണം എന്നാണ് കർണി സേന ആവശ്യപ്പെടുന്നത്. ബന്ദിന് പൂര്‍ണ്ണ ജന പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്

Written by - Zee Malayalam News Desk | Last Updated : Dec 6, 2023, 09:48 AM IST
  • രാജസ്ഥാനിൽ ബന്ദിന്‍റെ പ്രഭാവം പ്രകടമാണ്. ജയ്പൂരിലെ പ്രധാന റോഡുകളും മാര്‍ക്കറ്റുകളും അടഞ്ഞു കിടക്കുകയാണ്. മാർക്കറ്റുകളില്‍ മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്.
Rajasthan Bandh: സുഖ്ദേവ് സിംഗ് ഗോഗമേദി വധം, രാജസ്ഥാനില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കർണി സേന

 Rajasthan Bandh: രാജസ്ഥാനില്‍ ക്രമസമാധാന നില തകരുന്നു. രാഷ്ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് മരിച്ച സംഭവം ജന ജീവിതത്തെ സാരമായി ബാധിച്ചു. 

സുഖ്ദേവ് സിംഗ് ഗോഗമേദി ചൊവ്വാഴ്ച പട്ടാപ്പകല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജനരോക്ഷം അതിതീവ്രമാണ്. ഗോഗമേദി കൊല്ലപ്പെട്ടതിനെ തുടർന്ന് കർണി സേന ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലചെയ്യണം എന്നാണ് കർണി സേന ആവശ്യപ്പെടുന്നത്. ബന്ദിന് പൂര്‍ണ്ണ ജന പിന്തുണയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.   

Also Read: Sukhdev Singh Gogamedi Murder: കർണി സേന അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടു

രാജസ്ഥാനിൽ ബന്ദിന്‍റെ പ്രഭാവം പ്രകടമാണ്.  ജയ്പൂരിലെ പ്രധാന റോഡുകളും മാര്‍ക്കറ്റുകളും അടഞ്ഞു കിടക്കുകയാണ്. മാർക്കറ്റുകളില്‍ മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ജയ്പൂരിലെ ടോങ്ക് റോഡ്, സി-സ്കീം, എംഐ റോഡ് എന്നിവിടങ്ങളിൽ മാർക്കറ്റുകൾ അടച്ചു. സംസ്ഥാനത്ത് മുൻകരുതലിന്‍റെ ഭാഗമായി ഇന്ന്, ബുധനാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

Also Read:  Telangana: തെലങ്കാനയെ രേവന്ത് റെഡ്ഡി നയിക്കും, ഡിസംബർ 7 ന് സത്യപ്രതിജ്ഞാ ചടങ്ങ് 
 
അതേസമയം, ജയ്പൂരിലെ മെട്രോ മാസ് ആശുപത്രിക്ക് പുറത്ത് രജപുത്ര സമുദായത്തിന്‍റെ പ്രതിഷേധം തുടരുകയാണ്. രജപുത്ര സമുദായ നേതാക്കളും യുവാക്കളും തെരുവില്‍ ഇറങ്ങിയിരിയ്ക്കുകയാണ്. സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ മൃതദേഹം മെട്രോ മാസ് ഹോസ്പിറ്റലിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. 

ആശുപത്രിക്ക് പുറത്ത് റോഡിനിരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. 

രാവിലെ 11 മണിക്ക് ചീഫ് സെക്രട്ടറി ഉഷാ ശർമ്മ മുഴുവൻ കാര്യങ്ങളുടെയും സംസ്ഥാനതല അവലോകനം നടത്തും. എല്ലാ ജില്ലയിലെയും കലക്ടർമാരും പോലീസ് സൂപ്രണ്ടുമാരും ഈ യോഗത്തിൽ പങ്കെടുക്കും. ജയ്പൂരിൽ നിന്നുള്ള ഡിജിപി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും.

രാഷ്ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷന്‍ സുഖ്‌ദേവ് സിംഗ് ഗോഗമേദി ചൊവ്വാഴ്ച ജയ്പൂരിൽ പട്ടാപ്പകൽ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്തെ ക്രമസമാധാനം താറുമാറാക്കി. ഗോഗമേദിയ്ക്കൊപ്പം അദ്ദേഹത്തിന്‍റെ  അംഗരക്ഷകനും വെടിയേറ്റു. വെറും 18 സെക്കന്റുകൾ കൊണ്ട് 17 വെടിയുണ്ടകൾ ഉതിർത്താണ് പ്രതികള്‍ കൊല നടത്തിയത്.  ജയ്പൂരിലെ ശ്യാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ വീട്ടിള്‍ വച്ചാണ് കൊല നടന്നത്. 

ജയ്പൂരിൽ സുഖ്‌ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെടുമ്പോള്‍ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നിരുന്നു. അതിനിടെ, ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ രോഹിത് ഗോദാര കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, പ്രതികളുടെ encounter നടക്കാത്തിടത്തോളം സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ അന്തിമസംസ്ക്കാരം നടത്തില്ല എന്നും അതേപോലെ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞയും അനുവദിക്കില്ല എന്നാണ് രാഷ്ട്രീയ രജ്പുത് കർണി സേനയുടെ ദേശീയ പ്രസിഡന്‍റ് മഹിപാൽ സിംഗ് മക്രാന പറയുന്നത്. 

അതേസമയം, അശോക്‌  ഗെഹ്‌ലോട്ട് സർക്കാർ കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നു എങ്കില്‍ സ്ഖ്‌ദേവ് സിംഗിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നും ഭാഷ്യമുണ്ട്. തന്നെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സുഖ്‌ദേവ് സിംഗ് അറിഞ്ഞിരുന്നു.  ഗെഹ്‌ലോട്ട് സർക്കാരിൽ നിന്നും പോലീസിൽ നിന്നും അദ്ദേഹം സുരക്ഷ ആവശ്യപ്പെട്ടിരുന്നു. പലതവണ സുരക്ഷ ആവശ്യപ്പെട്ടിട്ടും സുരക്ഷ നൽകിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. 

അതേസമയം, ഗോഗമേദിയുടെ കൊലയാളികളെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന്‌ പിന്നാലെ അവരുടെ പേരുകൾ പുറത്തുവന്നു. രോഹിത് റാത്തോഡ് മക്രാന, നിതിൻ ഫൗജി ഹരിയാന എന്നിവരാണ് ഷൂട്ടർമാര്‍. രണ്ട് പ്രതികളുടെയും ഒളിത്താവളങ്ങളിൽ പോലീസ് റെയ്ഡ് തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News