ഇംഫാലിൽ സൈനിക ക്യാമ്പിനടുത്ത് കനത്ത മണ്ണിടിച്ചിൽ

  

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 12:27 PM IST
  • മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിന് സമീപം കനത്ത മണ്ണിടിച്ചിൽ
  • ജിരി ബാം റെയിൽവേ ലൈന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്
ഇംഫാലിൽ സൈനിക ക്യാമ്പിനടുത്ത് കനത്ത മണ്ണിടിച്ചിൽ

മണിപ്പൂർ: മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിന്  സമീപം കനത്ത മണ്ണിടിച്ചിൽ.   ജിരി ബാം റെയിൽവേ ലൈന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇത് സൈനികർ തങ്ങിയിരുന്ന സ്ഥലമാണ്.  മണ്ണിടിച്ചിലിൽ 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 

 

 

 

കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. റെയിൽ പായുടെ നിർമാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. 

രക്ഷപ്പെടുത്തിയവരെ ആർമിയുടെ മെഡിക്കൽ യൂണിറ്റിലെത്തിച്ച് ചികിൽസ നൽകുന്നുണ്ട്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും മന്ദഗതിയിലാണ് നടക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ അടക്കം വിന്യസിച്ചിട്ടുണ്ട്. 

കാണാതായവരിൽ സൈനികരും തൊഴിലാളികളുമുണ്ട്.  സൈന്യം, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഹെലികോപ്ടര്‍ ഉള്‍പ്പെടെ വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം.  ഇതിനിടയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.

പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍

കഴിഞ്ഞ ദിവസം  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരിക്കുകയാണ്. അതനുസരിച്ച്  ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റമുണ്ടാകും. പുതിയ നിരക്കുകൾ ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വരും.  

GST നിരക്ക് സംബന്ധിച്ച ഈ തീരുമാനങ്ങൾ  കൗൺസിലിന്‍റെ ചരക്ക് സേവന നികുതി സംബന്ധിച്ച ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയാണ് കൈക്കൊണ്ടിരിയ്ക്കുന്നത്.  ഈ സമിതിയിൽ എല്ലാ  സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ അംഗങ്ങളാണ്. രണ്ട് ദിവസം നീണ്ടു നിന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

പുതിയ തീരുമാനം അനുസരിച്ച്  ബാങ്ക് ചെക്ക് ബുക്ക്, ഭൂപടങ്ങൾ, അറ്റ്ലസ്, ഗ്ലോബുകൾ എന്നിവ GSTയുടെ പരിധിയിൽ വരും. അതുപോലെ, ബ്രാൻഡ് ചെയ്യാത്തതും എന്നാൽ മുൻകൂട്ടി പായ്ക്ക് ചെയ്തതുമായ തൈര്,  ബട്ടർ മിൽക്ക്, ഭക്ഷ്യവസ്തുക്കൾ, ധാന്യങ്ങൾ തുടങ്ങിയവയും ജിഎസ്ടിയുടെ കീഴിൽ വരും. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News