RBI Gets Bomb Threat: റിസർവ് ബാങ്കിന് ബോംബ് ഭീഷണി

RBI Gets Bomb Threat Updates:  വ്യാഴാഴ്ച ഉച്ചയോടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ആർബിഐയെ തകർക്കുമെന്ന ഇമെയിൽ സന്ദേശം അയച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 13, 2024, 12:19 PM IST
  • റിസർവ് ബാങ്കിൻ്റെ മുംബൈയിലെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണി
  • ഇന്നലെയാണ് റഷ്യൻ ഭാഷയിലുള്ള ഭീഷണി സന്ദേശം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിൽ ലഭിച്ചത്
RBI Gets Bomb Threat: റിസർവ് ബാങ്കിന് ബോംബ് ഭീഷണി

മുംബൈ: റിസർവ് ബാങ്കിൻ്റെ മുംബൈയിലെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം. ഇന്നലെയാണ് റഷ്യൻ ഭാഷയിലുള്ള ഭീഷണി സന്ദേശം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിൽ ലഭിച്ചത്. 

Also Read: തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം; ഏഴ് പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്ന് വയസ്സുള്ള കുഞ്ഞും

ഇമെയിൽ ഭീഷണിയെ കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് മുംബൈ പോലീസ് അയച്ചയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

റഷ്യൻ ഭാഷയിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.  ഇമെയിൽ അയക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.  അന്വേഷണത്തിൽ ഇമെയിൽ അയച്ചയാളുടെ ഐപി അഡ്രസ് കണ്ടെത്തിയതായാൻ റിപ്പോർട്ട്. 

Also Read: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ!

ആറ് വർഷത്തിന് ശേഷം അധികാരമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിൻ്റെ 26-ാമത് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങക്കുള്ളിലാണ് ഈ ഭീഷണി വന്നിരിക്കുന്നത്.

രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മൽഹോത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റാണ് തിരഞ്ഞെടുത്തത്.  കഴിഞ്ഞ മാസം ആദ്യം മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെൻ്ററിലേക്കും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ "സിഇഒ" എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഭീഷണി കോൾ വന്നിരുന്നു. സംഭവം ഉടൻ തന്നെ മുംബൈ പോലീസിൽ അറിയിക്കുകയും അവർ നടത്തിയ തിരച്ചിലിൽ ശയാസ്പദമായ ഒന്നും കണ്ടെത്താനുമായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News