ചണ്ഡിഗഡ് : പഞ്ചാബിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്തെ വീട്ടമ്മമാർക്ക് മാസം 2,000 രൂപ വീതം നൽകുമെന്ന് പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു. കുടാതെ ഒരു വർഷത്തേക്ക് വീട്ടമ്മമാർക്ക് എട്ട് വീതം സൗജന്യ എൽപിജി ഗ്യാസ് സിലണ്ടറുകൾ നൽകുമെന്നും നവ്ജോത് സിങ് സിദ്ദു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
33% of all job cards under Punjab Urban Employment Guarantee Mission would be reserved for women and all women working as farm laborers in small farms would get wages under the MNREGA. Special women Commando Battalions for women safety in every village and city of Punjab.
— Navjot Singh Sidhu (@sherryontopp) January 3, 2022
കോളേജ് പഠനത്തിനായി പോകുന്ന പെൺക്കുട്ടികൾക്കായി ഇലക്ട്രിക് സ്കൂട്ടർ നൽകും, 12-ാം ക്ലാസ് പാസാകുന്ന പെൺക്കുട്ടികൾക്ക് 20,000 രൂപയും പത്ത് പാസാകുന്ന കുട്ടികൾക്ക് 15,000 രൂപയും ബാക്കി 5 ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് 5,000 രൂപയും നൽകുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു. ഉന്നത പഠനത്തിന് പോകുന്ന പെൺക്കുട്ടികൾക്ക് പലിശരഹിത ലോൺ അനുവദിക്കും
Special skilling centre for women in each district of Punjab. Every woman who wants to start their own business from home to a large scale industry, will get interest & collateral free loans up to 2-16 lakhs, with a separate ease of doing business Govt window for women start-ups.
— Navjot Singh Sidhu (@sherryontopp) January 3, 2022
ALSO READ : കോണ്‍ഗ്രസിന്‍റെ മുന്നേറ്റം ലക്ഷ്യം, സോണിയ ഗാന്ധിക്ക് സിദ്ദുവിന്‍റെ കത്ത്
All girl children will get regular financial incentives till class 12 (Class 5 -5000; Class 8 -10,000; Class 10 -15,000; Class 12 -20,000) and digital tablet in Class 11, an EV Scooty & scholarship for college students and interest free loans for girls pursuing higher studies/Phd
— Navjot Singh Sidhu (@sherryontopp) January 3, 2022
കൂടാതെ സ്ത്രീകൾക്കായി ഓരോ ജില്ലകൾ കേന്ദ്രീകരിച്ച് പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. സ്ത്രീകൾക്ക് അവരുടേതായ വ്യവസായം ആരംഭിക്കുന്നതിനായി 2-16 ലക്ഷം വരെയുള്ള ലോൺ അനുവദിക്കുമെന്ന് സിദ്ദു അറിയിച്ചു.
ALSO READ : Punjab Assembly Election 2022: കോണ്‍ഗ്രസില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്, 2 എംഎല്‍എമാര്‍ ബിജെപിയില്‍
Rs 2000 per month honorarium for every woman homemaker, 8 LPG Cylinders every year to support household in this time of hyperinflation crisis. No registration, Stamp Duty and court fee for lands registered in the name of women.
— Navjot Singh Sidhu (@sherryontopp) January 3, 2022
പഞ്ചാബ് അർബൻ എംപ്ലോയിമെന്റ് ഗ്യാരന്റി മിഷൻ പ്രകാരം സ്ത്രീകൾക്കായി 33 ശതമാനം തൊഴിൽ സംവരണമേർപ്പെടുത്തും. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക വനിത കമാൻഡോ ബറ്റാലിയൻ നിയമിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...