New Delhi: രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. പച്ചക്കറികൾ മുതൽ ഭക്ഷണപാനീയങ്ങൾ വരെ എല്ലാ സാധനങ്ങളുടെയും വില വർദ്ധിക്കുകയാണ്. അതിനിടെ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്ത എത്തിയിരിയ്ക്കുകയാണ്. രാജ്യത്ത് അരി വില നിയന്ത്രിക്കാൻ സർക്കാർ തീരുമാനമെടുത്തിരിയ്ക്കുന്നു...!!
Also Read: RBI on Inflation: അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ആർബിഐ ഗവർണർ പറയുന്നത്
റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് അരിവില ഉടൻ കുറയുമെന്നാണ് സൂചനകള്‍. കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ഒരു തീരുമാനമാണ് ഇതിനു പിന്നില്‍. അരി വില നിയന്ത്രിക്കാൻ സർക്കാർ തീരുമാനമെടുത്തിരിയ്ക്കുകയാണ്. ഖാരിഫ് സീസണിൽ 521.27 ലക്ഷം ടൺ അരി സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
രാജ്യത്ത് രണ്ടു സീസണുകളിലാണ് നെല്‍ കൃഷി നടക്കുന്നത്. ഖാരിഫ് (വേനൽക്കാല വിതയ്ക്കൽ), റബി (ശീതകാല വിതയ്ക്കൽ) എന്നീ രണ്ട് സീസണുകളിലും നെല്ല് വളരുന്നു. കഴിഞ്ഞ വർഷത്തെ ഖാരിഫ് വിള സീസണിൽ നിന്ന് 496 ലക്ഷം ടൺ അരിയാണ് സർക്കാർ സംഭരിച്ചത്.
2023-24 ലെ ഖാരിഫ് വിപണന സീസണിൽ, വിളയുടെ സംഭരണ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര, സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും യോഗം ചേര്‍ന്നിരുന്നു. ആഗസ്റ്റ് 21നായിരുന്നു യോഗം നടന്നത്, ഈ യോഗം ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു.
2023-24 ലെ ഖാരിഫ് വിപണന സീസണിൽ 521.27 ലക്ഷം ടൺ അരി ശേഖരിയ്ക്കുമെന്ന് കണക്കാക്കപ്പെടുന്നു, മുൻ വർഷം 518 ലക്ഷം ടൺ ആയിരുന്നു ലക്ഷ്യമിട്ടത്, എങ്കിലും സീസണിൽ 496 ലക്ഷം ടൺ അരി സംഭരിച്ചു.
ഏത് സംസ്ഥാനത്ത്, 2023-24 ഖാരിഫ് മാർക്കറ്റിംഗ് സീസണിൽ എത്ര ടൺ അരി സംഭരിക്കും എന്നത് സംബന്ധിച്ച് രൂപരേഖയും ഭക്ഷ്യ മന്ത്രാലയം പുറത്തിറക്കി. അതനുസരിച്ച്, പഞ്ചാബ് 122 ലക്ഷം ടൺ അരി, ഛത്തീസ്ഗഡ് 61 ലക്ഷം ടൺ, തെലങ്കാന 50 ലക്ഷം ടൺ, ഒഡീഷ 44 ലക്ഷം ടൺ, ഉത്തർപ്രദേശ് 44 ലക്ഷം ടൺ, ഹരിയാന 40 ലക്ഷം ടൺ, മധ്യപ്രദേശ് (3.4 ലക്ഷം ടൺ), ബിഹാർ (30 ലക്ഷം ടൺ), ആന്ധ്രാപ്രദേശ് (25 ലക്ഷം ടൺ), പശ്ചിമ ബംഗാൾ (24 ലക്ഷം ടൺ), തമിഴ്നാട് (15 ലക്ഷം ടൺ) എന്നിങ്ങനെയാണ് സംഭരണ കണക്കുകള്‍. ആണ്.
ഇതുകൂടാതെ, നാടൻ ധാന്യങ്ങളുടെ സംഭരണവും കേന്ദ്ര ഭക്ഷ്യ വകുപ്പ് ആരംഭിക്കുന്നു
2023-24 ഖാരിഫ് വിപണന സീസണിൽ 33.09 ലക്ഷം ടൺ നാടൻ ധാന്യങ്ങൾ (ശ്രീ അന്ന) സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...