PM-CARES ഭാരത സര്‍ക്കാരിന്‍റെ ഫണ്ടല്ല, RTIയുടെ പരിധിയില്‍ കൊണ്ടുവരാൻ കഴിയില്ല, PMO

PM-CARES Fund RTIയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി PMO. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയിലാണ്  ഈ വിവരം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 02:23 PM IST
  • PM-CARES Fund (Prime Minister’s Citizen Assistance and Relief in Emergency Situation Fund) ഇന്ത്യൻ സർക്കാരിന്‍റെ ഫണ്ടല്ല.
  • നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നഒരു ചാരിറ്റബിൾ ട്രസ്റ്റാണ്.
  • വിവരാവകാശ നിയമത്തിന്‍റെ (RTI) പരിധിയിൽ കൊണ്ടുവരാന്‍ സാധിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍
PM-CARES ഭാരത സര്‍ക്കാരിന്‍റെ ഫണ്ടല്ല, RTIയുടെ പരിധിയില്‍ കൊണ്ടുവരാൻ കഴിയില്ല,  PMO

New Delhi: PM-CARES Fund RTIയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി PMO. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയിലാണ്  ഈ വിവരം അറിയിച്ചത്. 

 PM-CARES Fund (Prime Minister’s Citizen Assistance and Relief in Emergency Situation Fund) ഇന്ത്യൻ സർക്കാരിന്‍റെ ഫണ്ടല്ല. നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നഒരു ചാരിറ്റബിൾ ട്രസ്റ്റാണ്.  അതിനാല്‍, വിവരാവകാശ നിയമത്തിന്‍റെ (RTI) പരിധിയിൽ കൊണ്ടുവരാന്‍ സാധിക്കില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  

പിഎം-കെയേഴ്സ് ഫണ്ടിന്‍റെ (PM-CARES Fund) നിയമപരമായ അവസ്ഥ  (legal status) അറിയണമെന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയ്ക് മറുപടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രസ്താവന. PM-CARES Fund ഒരു ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റാണ് എന്നും  ഇന്ത്യൻ ഭരണഘടന മുഖാന്തിരമോ, ഭരണഘടനയ്ക്ക്  കീഴിലോ  രൂപീകരിച്ചതല്ല എന്നും  കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  

PM-CARES Fund കേന്ദ്ര സർക്കാരിന്‍റെയോ ഏതെങ്കിലും സംസ്ഥാന സർക്കാരിന്‍റെയോ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കപ്പെടുന്നതോ, ധനസഹായം നൽകുന്നതോ  അല്ല എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 

PM-CARES Fund എന്നത് വ്യക്തികളും സ്ഥാപനങ്ങളും സ്വമേധയാ നൽകുന്ന സംഭാവനകൾ ഉള്‍ക്കൊള്ളുന്ന ഫണ്ടാണ്.  ഇത് ഒരു തരത്തിലും കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനത്തിന്‍റെ ഭാഗമല്ല. ഈ ഫണ്ട്  കേന്ദ്ര സർക്കാരിന്‍റെ ഏതെങ്കിലും  പദ്ധതിയുടെ ഭാഗമല്ല, ഒരു പൊതു ട്രസ്റ്റ് ആയതിനാൽ, ഇത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (സിഎജി) (Comptroller and Auditor General of India - CAG) ഓഡിറ്റിന് വിധേയമല്ല," കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 

PM-CARES Fund വിവരാവകാശ നിയമത്തിലെ സെക്ഷൻ 2 (എച്ച്) ന്‍റെ പരിധിയിൽ വരാത്ത തിനാല്‍  ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.   കേന്ദ്രം സെപ്റ്റംബർ 14, 2020 ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഫണ്ടിന്‍റെ  പ്രവർത്തനത്തിൽ ഏതെങ്കിലും തരത്തിൽ നേരിട്ടോ അല്ലാതെയോ കേന്ദ്ര സർക്കാരിന്‍റെയോ ഏതെങ്കിലും സംസ്ഥാന സർക്കാരിന്‍റെയോ നിയന്ത്രണമില്ല എന്നും അറിയിച്ചിരുന്നു.   

Also Read: SBI with Nation: രാജ്യത്തിന്‌ താങ്ങായി SBI, PM Cares fund-ന് നല്‍കിയത് 62 കോടി

അതേസമയം,   അഭിഭാഷകൻ സംയക് ഗംഗ്വാൾ PM-CARES Fund നെ ഭരണഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നായി പ്രഖ്യാപിക്കണമെന്നാണ്  വാദിച്ചത്.  ഇത്  ഫണ്ടിന്‍റെ  പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും  അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.  ഹര്‍ജിയില്‍ അടുത്ത  വാദം കേൾക്കൽ സെപ്റ്റംബർ 27 ആണ്.

Also Read: PM-CARES Fund: 25 കോടി സംഭാവന ചെയ്ത് അക്ഷയ് കുമാര്‍, 3 ഖാന്‍മാര്‍ എവിടെയെന്ന്‍ സോഷ്യല്‍ മീഡിയ ....!!

കോവിഡ് -19  മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനാണ് 2020 മാർച്ച് 27 ന് ഇന്ത്യൻ പ്രധാനമന്ത്രി  PM-CARES Fundരൂപീകരിച്ചത്.  ഫണ്ടില്‍ എത്തുന്ന സംഭാവനകളുടെ സുതാര്യതയെ ചോദ്യം  ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News