PM-CARES Fund: 25 കോടി സംഭാവന ചെയ്ത് അക്ഷയ് കുമാര്‍, 3 ഖാന്‍മാര്‍ എവിടെയെന്ന്‍ സോഷ്യല്‍ മീഡിയ ....!!

കൊറോണയെ പ്രതിരോധിക്കാനായി PM-CARES Fundലേയ്ക്ക്  പ്രധാനമന്ത്രി സംഭാവന  അഭ്യര്‍ഥിച്ചതിന് പിന്നാലെ   25 കോടി രൂപ സംഭാവന നല്‍കി ബോളിവുഡ്  നടന്‍ അക്ഷയ് കുമാര്‍...!!

Last Updated : Mar 29, 2020, 01:52 PM IST
PM-CARES Fund: 25 കോടി സംഭാവന ചെയ്ത് അക്ഷയ് കുമാര്‍, 3 ഖാന്‍മാര്‍ എവിടെയെന്ന്‍ സോഷ്യല്‍ മീഡിയ ....!!

മുംബൈ : കൊറോണയെ പ്രതിരോധിക്കാനായി PM-CARES Fundലേയ്ക്ക്  പ്രധാനമന്ത്രി സംഭാവന  അഭ്യര്‍ഥിച്ചതിന് പിന്നാലെ   25 കോടി രൂപ സംഭാവന നല്‍കി ബോളിവുഡ്  നടന്‍ അക്ഷയ് കുമാര്‍...!!

ഈ സമയത്ത് വില കല്പിക്കേണ്ടത് ആളുകളുടെ ജീവനാണെന്നായിരുന്നു അക്ഷയ് കുമാര്‍ നല്‍കിയ  പ്രതികരണം. 

ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കേണ്ടതെന്നും അതിനു തനിക്കു കഴിയുന്നത് ചെയ്യുകയാണെന്നും  അക്ഷയ് കുമാര്‍  ട്വീറ്റ് ചെയ്തു.

അതേസമയം, നിരവധി പ്രമുഖരാണ്  പ്രധാനമന്ത്രിയുടെ PM-CARES Fundലേയ്ക്ക് സംഭാവന നല്‍കിയിരിക്കുന്നത്. lock down 
 പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധിമുട്ടിലായ ദിവസവേതനക്കാര്‍ക്ക് സഹായമായി ഒരു കോടി രൂപ നല്‍കുമെന്ന് നടന്‍ നാഗാര്‍ജുന  അറിയിച്ചു. ടാറ്റ ട്രസ്റ്റ് 500 കോടിയും ടാറ്റ സണ്‍സ് ,000 കോടി രൂപയും കൊറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, സോഷ്യല്‍ മീഡിയ തിരയുന്നത് മറ്റ് ചിലരെയാണ്. ബോളിവുഡിലെ പ്രമുഖരായ  3 ഖാന്‍മാരാണ് അവര്‍.  '#सलमान_शाहरुख_आमिर_दान_करो' സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്‌  ആവുമ്പോള്‍ ഈ നടന്മാരെ പിന്തുണയ്ക്കുന്നവരും കുറവല്ല.  അതായത് നിലവില്‍ സോഷ്യല്‍ മീഡിയ രണ്ടു വിഭാഗമായി തിരിഞ്ഞിരിക്കുകയാണ്.  

ഒരു വിഭാഗം ഈ മൂന്നുപേരെയും സംഭാവന ചെയ്യാൻ ആഹ്വാനം ചെയ്യുമ്പോള്‍ മറ്റേ വിഭാഗം അവർക്ക് അനുകൂലമായി നിലകൊള്ളുകയാണ്. 

 ഈ സൂപ്പർസ്റ്റാറുകൾ ഇതിന് മുമ്പ് നിരവധി തവണ സഹായിച്ചിട്ടുണ്ടെന്നും തീർച്ചയായും ഇത്തവണയും  അവര്‍ സഹായവുമായി മുന്നോട്ടു   വരുമെന്നുമാണ് ചിലർ പറയുന്നത്.  അതേസമയം മിക്ക  ട്വീറ്റുകളും ആമിർ, സൽമാൻ, ഷാരൂഖ് എന്നിവർക്ക് അനുകൂലമാണ് എന്നതാണ് മറ്റൊരു വസ്തുത 

ഇതിനിടെ ദീപിക പദുകോണിനെ ഓര്‍ത്തവരും   കുറവല്ല....!!

കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് വിതച്ച പ്രതിസന്ധിയില്‍  പൊതുജന സഹകരണം പ്രധാനമന്ത്രി. അഭ്യര്‍ഥിച്ചത്. കൊറോണ വൈറസ് വിതച്ച പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ PM-CARES Fund കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.  പൊതുജനങ്ങളുടെ സഹകരണം ആരോഗ്യകരമായ ഇന്ത്യയെ സൃഷ്ടിക്കാന്‍ ഉപകരിക്കുമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, PM-CARES Fundന്‍റെ അക്കൗണ്ട് നമ്പറും പുറത്തിറക്കിയിരുന്നു.

Trending News